കൊച്ചി: കൊച്ചിയില്‍ തോപ്പുംപടിയില്‍ ഭാര്യയെ വെട്ടിക്കൊന്നതിനുശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കരുവേലിപ്പടി സ്വദേശി ജാന്‍സി(44)യാണ് ഭര്‍ത്താവ് റഫീഖിന്റെ വെട്ടേറ്റ് മരിച്ചത്. റഫീഖിന്റെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികള്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ഭാര്യയെ ആക്രമിച്ചതിനുശേഷം ഇയാള്‍ മക്കളെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ ബഹളം വെച്ചതോടെ ഇയാള്‍ ഓടിക്കയറി തൂങ്ങി മരിക്കുകയായിരുന്നു. അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് മരിച്ചവിവരം കുട്ടികള്‍ അറിയുന്നത്. സംഭവത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. നിസാരമായി പരിക്കേറ്റ കുട്ടികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.