X
    Categories: MoreViews

2016ലെ ഓസ്‌ട്രേലിയന്‍ ടി20 ഇലവന്‍: കോഹ്‌ലി ക്യാപ്റ്റന്‍, സ്റ്റീവന്‍ സ്മിത്ത് ഇല്ല

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ ഈ വര്‍ഷത്തെ ഏകദിന ഇലവന്റെ ക്യാപ്റ്റന്‍സിക്ക് പിന്നാലെ ടി20 ഇലവനിലും ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി തന്നെ നായകന്‍. സ്റ്റീവന്‍ സ്മിത്തിന് ഇടമില്ലാതെ പോയ ഇലവനില്‍ വിരാട് കോഹ്‌ലിയെ തന്നെ കുട്ടിക്രിക്കറ്റിന്റെ അമരത്തേക്കും തെരഞ്ഞെടുത്തു എന്നത് കൗതുകമായി. കോഹ്ലിയെക്കൂടാതെ ജസ്പ്രിത് ഭുംറയാണ് രണ്ടാമനായി ടി20 ഇലവനില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരം. ഐ.പി.എല്ലില്‍ കോഹ്ലിയുടെ ടീം മേറ്റായ എബി ഡിവില്ലിയേഴ്‌സും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറും സ്പിന്നര്‍ ആദം സാംബയും മാത്രമാണ് ഓസ്‌ട്രേലിയയില്‍ നിന്ന് ഇടം നേടിയ താരങ്ങള്‍. ഇംഗ്ലണ്ടിന്റ ജേസണ്‍ റോയ് ആണ് വാര്‍ണറിനൊപ്പം ഓപ്പണിങ് പങ്കാളി. അതേസമയം പാകിസ്താന്റെ ഷാഹിദ് അഫ്രീദി ഇടം നേടിയതും കൗതുകമായി. അഫ്രീദിക്ക് പുറമെ വെസ്റ്റ്ഇന്‍ഡീസിന്റെ ആന്‍ഡ്രെ റസല്‍, ദക്ഷിണാഫ്രിക്കയുടെ ഫര്‍ഹാന്‍ ബെഹറുദ്ദീന്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. ബംഗ്ലാദേശിന്റെ പേസര്‍ മുസ്തഫിസുര്‍ റഹ്മാനും ഇടം നേടി. നേരത്തെ ഐ.സി.സിയുടെ ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റനായും കോഹ്‌ലിയെ തെരഞ്ഞെടുത്തിരുന്നു.

ടീം: ഡേവിഡ് വാര്‍ണര്‍(ഓസ്‌ട്രേലിയ)ജാസണ്‍ റോയ്(ഇംഗ്ലണ്ട്)വിരാട് കോഹ്ലി(ഇന്ത്യ) എബി ഡിവില്ലിയേഴ്‌സ്(ദക്ഷിണാഫ്രിക്ക) ആന്‍ഡ്രെ റസല്‍(വിന്‍ഡീസ്) ജോസ് ബട്ട്‌ലര്‍(ഇംഗ്ലണ്ട്, വിക്കറ്റ് കീപ്പര്‍) ഫര്‍ഹാന്‍ ബെഹ്‌റുദ്ദിന്‍(ദക്ഷിണാഫ്രിക്ക) ശാഹിദ് അഫ്രീദി(പാകിസ്താന്‍) ആദം സാംമ്പ(ഓസ്‌ട്രേലിയ) ജസ്പ്രിത് ഭുംറ(ഇന്ത്യ) മുസ്തഫിസുര്‍ റഹ്മാന്‍(ബംഗ്ലാദേശ്)

chandrika: