കൊല്ലം: മത്സ്യബന്ധന വള്ളത്തില്‍ ബോട്ട് ഇടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. പള്ളിത്തോട്ടം സ്വദേശി ബൈജുവാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം തങ്കശ്ശേരിയിലാണ് സംഭവം.

ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വള്ളത്തില്‍ ഇടിച്ച ശേഷം ബോട്ട് നിര്‍ത്താതെ പോവുകയായിരുന്നു. ഏത് ബോട്ടാണ് ഇടിച്ചതെന്ന് വ്യക്തമായിട്ടില്ല. മറ്റൊരു വള്ളത്തിലെ ആളുകള്‍ അപകടം കാണുകയും പരിക്കേറ്റവരെ ആസ്പത്രിയില്‍ എത്തിക്കുകയുമായിരുന്നു.

മൃതദേഹം കൊല്ലം ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് ഒപ്പമുണ്ടായിരുന്ന ഫെഡറിക് ഡാനിയല്‍ എന്നിവരാണ് പരിക്കേറ്റ രണ്ടുപേര്‍. എന്നാല്‍ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.