X

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം; നടന്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു

 

ശബരിമല വിധിയില്‍ ജഡ്ജിമാരെയും സ്ത്രീകളെയും അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പറഞ്ഞു. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയിലാണ് കൊല്ലം തുളസി മാപ്പ് പറഞ്ഞത്. താന്‍ സെലിബ്രിറ്റി ആയതുകൊണ്ടാണ് പരാമര്‍ശം ഇത്രയും വിവാദമായതെന്നും ഇതിനേക്കാള്‍ കടുത്ത പ്രയോഗങ്ങള്‍ താന്‍ ധാരാളമായി കേട്ടിട്ടുണ്ടെന്നും അതൊന്നും ആരും ശ്രദ്ധിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു.

അയ്യപ്പന്‍ നമ്മുടെ സ്വകാര്യസ്വത്താണെന്നും അതുകൊണ്ടാണ് ആ പരമാര്‍ശം വൈകാരികമായിപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറഞ്ഞു. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമര്‍ശവുമായി കൊല്ലം തുളസി എത്തിയത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമര്‍ശം.

chandrika: