കൊട്ടിയം: കൊല്ലത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം പൊലീസ് സ്‌റ്റേഷനിലെ വസന്തകുമാരിയെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളപുരം സ്വദേശിനിയാണ് വസന്തകുമാരി. നേരത്തെ വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി രണ്ട് ദിവസം മുമ്പാണ് കൊട്ടിയം സ്‌റ്റേഷനില്‍ ജോയിന്‍ ചെയ്തത്. ഇന്നുരാവിലെ ആറു മണിയോടെയാണു വീടിനു പുറകിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.