X

ദുരൂഹതകള്‍ ഇനിയുമേറെ; എസ്പിയുടെ മറുപടി വെളിപ്പെടുത്തുന്നത്

കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെ 6 പേര്‍ മരിച്ച സംഭവത്തില്‍ പ്രതി ജോളിയെ ഇപ്പോള്‍ പിടിച്ചതു നന്നായെന്ന് റൂറല്‍ എസ്പി കെ.ജി. സൈമണ്‍. ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടായിരുന്നെന്നും റോയിയുടെ മരണത്തില്‍ ജോളി കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ മറ്റു മരണങ്ങളെക്കുറിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പൊന്നാമറ്റം കുടുംബത്തിലെ സാമ്പത്തിക അധികാരം കൈക്കലാക്കാനാണ് അന്നമ്മ തോമസിനെ വകവരുത്തിയതെന്നാണ് പൊലീസിനോട് ജോളി വ്യക്തമാക്കിയത്. അന്നമ്മ തോമസിന് ആട്ടിന്‍ സൂപ്പില്‍ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയത്. ടോം തോമസിനെ കൊന്നതു കുടുംബ സ്വത്തു പിടിച്ചെടുക്കാനാണെന്നും പൊലീസ് പറഞ്ഞു. കേസില്‍ ഒസ്യത്തു നിര്‍ണായക തെളിവാകുമെന്ന് എസ്പി കെ.ജി.സൈമണ്‍ വ്യക്തമാക്കി.

റോയിയുടെ മരണം ഹൃദയാഘാതം കാരണമാണെന്നായിരുന്നു ജോളി പ്രചരിപ്പിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. റോയിക്ക് സയനൈഡ് നല്‍കിയതു താനാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ട്. നിലവില്‍ റോയിയുടെ മരണത്തിലാണ് ജോളിയെ ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ 6 പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്.

web desk 3: