കോട്ടയം: കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ തല സമീപത്തെ തോട്ടില്‍ നിന്നുകണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഗുണ്ട കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോളുമാണ് അറസ്റ്റിലായത്. കുഞ്ഞുമോളെ സന്തോഷ് സ്വന്തമാക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ഇന്നലെയാണ് കോട്ടയത്ത് വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല. ചാക്കില്‍ നിന്നും കാവിമുണ്ടും ഷര്‍ട്ടും കിട്ടിയിരുന്നു. 42 ഇഞ്ച് ആയിരുന്നു ഷര്‍ട്ടിന്റെ അളവ്. ഇതിനെചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ട് പോയത്.