കോട്ടയം: എരുമേലിക്കടുത്ത് മഞ്ഞളാംകുരുവിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഈറ്റത്തോട്ടത്തില്‍ കുമാരന്റെ ഭാര്യ തങ്കമ്മ(65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാരനെ എരുമേലി പൊലീസ് അറസ്റ്റു ചെയ്തു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍പൊലീസ് എത്തുമ്പോള്‍ തങ്കമ്മ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ചുകിടക്കുകയായിരുന്നു. കുമാരനെ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

തെങ്ങുകയറ്റ തൊഴിലാളിയായ ഇയാള്‍ മാനസിക രോഗത്തിന് അടിമയാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഉന്നതപൊലീസ് ഉദ്യോഗസ്ഥരെത്തിയതിനുശേഷം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.