തിരുവനന്തപുരം: കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാന്‍ എന്‍.സി.പി നീക്കം. കോവൂര്‍ കുഞ്ഞുമോനുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വവും അനുമതി നല്‍കി. കോവൂരിനെ മന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് മുന്‍ മന്ത്രി തോമസ് ചാണ്ടിയും അറിയിച്ചു.

കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് കുഞ്ഞുമോന്‍ ഗണേഷ്‌കുമാറിനേക്കാള്‍ സ്വീകാര്യനെന്ന് എന്‍.സി.പിയിലെ ഒരുവിഭാഗം നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് കുഞ്ഞുമോനെ മന്ത്രിയാക്കാനുള്ള നീക്കം ആരംഭിച്ചത്.

ഫോണ്‍വിളിവിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവെച്ച ഏ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ സ്ഥാനമൊഴിഞ്ഞ് നല്‍കണമെന്ന ധാരണയിലാണ് കുഞ്ഞുമോനെ മന്ത്രിയാക്കുന്നത്. മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനം കൈക്കൊള്ളണമെന്ന് സി.പി.എം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കം.