കോഴിക്കോട്: വോട്ടെണ്ണല്‍ ദിനമായ നാളെ ജില്ലയിലെ അഞ്ച് സ്ഥലങ്ങളില്‍ നാളെ നിരോധനാജ്ഞ. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് നിരോധനാജ്ഞ.

വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ളാദ പ്രകടനം പാടുള്ളൂ.