kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ഹൃദയശസ്ത്രക്രിയകള്‍ നിര്‍ത്തുന്നു

By webdesk17

August 28, 2025

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ഹൃദയശസ്ത്രക്രിയകള്‍ നിര്‍ത്തുന്നു. അത്യാഹിത വിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ഇന്നുമുതല്‍ അടിയന്തര ആഞ്ജിയോപ്ലാസ്റ്റി നല്‍കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

മരുന്ന് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ ആശുപത്രികളിലുമായി 158.68 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 34.90 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ സംസ്ഥാനത്തൊട്ടാകെ വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ഉപകരണ വിതരണക്കാരുടെ സംഘടന സിഡിഎംഐഡി അറിയിച്ചു. 31 നകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വിതരണം പുനരാരംഭിക്കില്ലെന്ന് വിതരണക്കാര്‍ അറിയിച്ചു.