kerala

മിഠായിതെരുവില്‍ നാളെ മുതല്‍ വഴിയോര കടകള്‍ തുറക്കരുതെന്ന് നിര്‍ദേശം, തുറന്നാല്‍ കേസെടുക്കും

By web desk 1

July 18, 2021

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകള്‍ നാളെ മുതല്‍ തുറക്കാന്‍ അനുമതിയില്ല. നാളെ തുറന്നാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എവി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

കട തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോര കച്ചവടക്കാര്‍ നാളെ സിറ്റി പൊലീസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണം പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഇന്ന് മിഠായി തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പൊലീസ് എത്തി ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായായിരുന്നു പൊലീസ് നടപടി.