X

ട്രെയിന്‍ തീവെപ്പ്: ഷാറൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു

കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി പൊലീസിന്റെ തെളിവെടുപ്പ്. സംഭവത്തിനിടയായ കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂടിവ് എക്‌സ്പ്രസിലെ ഡി 1, ഡി 2 ബോഗികളിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് തന്നെ പ്രതിയെ എലത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

ഷാരൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രതിയില്‍ നിന്ന് ഉത്തരം കിട്ടാനുണ്ട്. ബോഗികള്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ അതീവ സുരക്ഷാസംവിധാനങ്ങളോടെയാണ് പ്രതിയെ എത്തിച്ചത്.

 

webdesk14: