X
    Categories: keralaNews

ഒളിച്ചുകളി കള്ളന്‍മാരുടെ ലക്ഷണം: കെപിഎ മജീദ്

മലപ്പുറം: അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെ മുന്നിലേക്ക് പാത്തുംപതുങ്ങിയും ഹജരാവേണ്ടി വരുന്നത് തെറ്റു ചെയ്‌തെന്ന് ഉത്തമ ബോധ്യമുള്ളത് കൊണ്ടാണെന്നും ഒളിച്ചു കളി കള്ളന്‍മാരുടെ ലക്ഷ്യണമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി കെപിഎ മജീദ്. വിഷയം ഗൗരവുള്ളത് കൊണ്ട് മാത്രമാണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഈ സാഹചര്യത്തില്‍ മന്ത്രി ഉടന്‍ രാജിവെക്കണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പൊതുജനങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ എന്ത് കൊണ്ടാണ് മന്ത്രിതയ്യാറാവത്തത്. കാര്യങ്ങള്‍ മറച്ചുവെക്കുന്നതിന് പിന്നില്‍ വലിയ ദുരൂഹതയുണ്ട്.

തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിലാണ് എന്‍ഐഎ പോലെയുള്ള എജന്‍സികള്‍ ചോദ്യം ചെയ്യാറുള്ളത്. മറ്റു മന്ത്രിമാരെ ചോദ്യം ചെയ്ത പോലെ അത്ര നിസാരമായി ഇതിനെ കാണാനാവില്ല. അദ്ദേഹം ഖുര്‍ആന്‍ ഇറക്കി കൊടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മൊഴി ഇതില്‍ സുപ്രധാനമാണ്. മത സംഘടന നേതാക്കളെ ബന്ധപ്പെട്ട് വിഷയത്തെ വര്‍ഗീയമാക്കാന്‍ ജലീല്‍ ശ്രമിക്കുന്നുണ്ട്. ഖുര്‍ആനിന്റെയും സക്കാത്തിന്റെയും പേരിലാണ് തന്നെ ദ്രോഹിക്കുന്നത് എന്നാണ് ഇയാള്‍ ബന്ധപ്പെടുന്നവരോട് പറയുന്നത്. എന്നാല്‍ ഖുര്‍ആനും സക്കാത്തുമല്ല ഇവിടുത്തെ വിഷയം. വിവാദമായ സ്വര്‍ണകടത്തുമായുള്ള ബന്ധം വ്യക്തമായത് കൊണ്ടാണ്. വിലകുറഞ്ഞ അഭിപ്രായങ്ങളും പ്രസ്ഥാവനകളുമാണ് ജലീല്‍ നടത്തികൊണ്ടിരിക്കുന്നത്.

പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാമെന്ന നിലയിലേക്ക് വരെ ഒരു ഇടതുപക്ഷ മന്ത്രി മാറി. തെറ്റു ചെയ്തതിലുള്ള കുറ്റബോധത്തില്‍ നിന്നാണ് ഇത്തരം വാക്കുകളെല്ലാം പിറക്കുന്നത്. വിഷത്തിലേക്ക് ഹൈദരലി തങ്ങളെയും മതചിഹ്നങ്ങളെയും വിലിച്ചിഴച്ച് ചര്‍ച്ചകളെ വഴിതിരിച്ചുവിടാനാണ് ജലീലിന്റെ ശ്രമം. ജലീലിനോട് യാതൊരു വൈരാഗ്യവും മുസ്‌ലിം ലീഗിനില്ല. ലീഗില്‍ നിന്നും പലരും പുറത്തു പോയിട്ടുണ്ട്. പലരും മന്ത്രിമാരും എംഎല്‍.മാരുമായിട്ടുണ്ട്. അവരോടൊന്നും ഒരു രീതിയിലും പകതീര്‍ക്കാന്‍ പോവേണ്ട അവസ്ഥ പാര്‍ട്ടിക്കുവന്നിട്ടില്ല. എന്നാല്‍ സത്യം ഉടന്‍ പുറത്തു വരും. ജലീല്‍ രാജിവെക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്നും കെപിഎ മജീദ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: