X

കെ.പി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണം ഇന്ന്

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കും. വൈകിട്ട് 4ന് നടക്കുന്ന സമ്മേളനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി അധ്യക്ഷതവഹിക്കും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്‍ ,സാമുദായിക സംഘടനാ നേതാക്കള്‍, കലാസാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രഗത്ഭര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ പങ്കെടുക്കും.

webdesk11: