ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. രജിത് കുമാറിന്റേയും നടി കൃഷ്ണപ്രഭയുടേയും വിവാഹചിത്രങ്ങള്‍ പ്രചരിക്കുന്നതിന് പിന്നാലെ പ്രതികരണവുമായി കൃഷ്ണപ്രഭ രംഗത്ത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന പുതിയ പരമ്പരയുടെ ചിത്രമാണ് അതെന്ന് കൃഷ്ണപ്രഭ വ്യക്തമാക്കി. എപ്പോഴായിരിക്കും സീരിയലിന്റെ സംപ്രേഷണം എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ആരാധകര്‍ ആ ചിത്രം ഏറ്റെടുത്തരിക്കുകയാണിപ്പോള്‍. ചിത്രം പുറത്തുവന്ന ശേഷം നിരന്തരം കോളുകള്‍ വരുന്നതായി താരം ഫേസ്ബുക്കില്‍ കുറിച്ചു.

ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റില്‍സാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. രജിത്തിനൊപ്പമുള്ള ചിത്രം അതില്‍ നിന്നുള്ളതാണെന്നുമാണ് നടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കൃഷ്ണപ്രഭയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ കമന്റുകളുടെ ചുവടുപിടിച്ച് വിളികള്‍ കൂടിയെത്തിയതോടെയാണ് താരം വിശദീകരണ കുറിപ്പിട്ടിരിക്കുന്നത്.

കുറിപ്പിങ്ങനെ..

രാവിലെ മുതല്‍ ഫോണ്‍ താഴെ വെക്കാന്‍ സമയം കിട്ടിയിട്ടില്ല. ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്പരയിലെ സ്റ്റില്‍സാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതില്‍ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല!
എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ.