കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് വടകര സ്വദേശിയായ കെ.ഹനീഷിനെയാണ് പൊലീസ് ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ് ചെയ്തത്.

കുറ്റിയാടിയില്‍ നിന്ന് മാനന്തവാടിയിലേക്കുള്ള ബസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. യാത്രക്കിടെ കണ്ടക്ടര്‍ യുവതിയുടെ ദേഹത്ത് കടന്നുപിടിച്ചെന്നാണ് പരാതി.

അതിക്രമം സംബന്ധിച്ച് ബസില്‍ വെച്ചുതന്നെ യുവതി ഭാവിവരനെ വിവരമറിയിച്ചു. അദ്ദേഹം വിവരം കൈമാറിയതിനെ തുടര്‍ന്ന് തൊണ്ടര്‍നാട് പൊലീസ് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.