തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കേസു വാദിക്കുന്നതില്‍ നിന്ന് മാറ്റിയതില്‍ പ്രതികരണവുമായി അഡ്വ.ഹാരിസ് ബീരാന്‍ രംഗത്ത്. കേസ് നടത്തിപ്പില്‍ തന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടില്ല. കേസ് വാദിക്കുന്നതില്‍ നിന്ന് തന്നെ മാറ്റിയത് എന്തിനാണെന്ന് അറിയില്ല. അത് വിശദീകരിക്കേണ്ടത് പിണറായി വിജയന്‍ സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാര്‍ കേസില്‍ ഹാജരായതാണോ കാരണമെന്ന് അറിവില്ലെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.