കോഴിക്കോട്: കോഴിക്കോടുനിന്നും ബാംഗ്ലൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ കഴുത്തില്‍ കത്തിവെച്ച് കൊള്ള. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ചന്നപ്പട്ടണക്ക് അടുത്തുവെച്ചായിരുന്നു സംഭവം.

ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് ബസ്സ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ഒഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കാനായി ഡ്രൈവര്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംഭവം. ബൈക്കിലെത്തിയ നാലംഗം സംഘം ബസ്സില്‍ കയറിയുകയായിരുന്നു. കത്തി കഴുത്തില്‍ കാട്ടി പലരോടും പണവും സ്വര്‍ണവും വാങ്ങുകയായിരുന്നു. പലരും ഉറക്കത്തിലായിരുന്നു. എന്താണ് കാര്യമെന്ന് പലര്‍ക്കും അറിയാന്‍ കഴിഞ്ഞില്ല. ബഹളം കേട്ട് സ്ഥലത്തെത്തിയ ഡ്രൈവര്‍ ബസ്സ് വേഗം മുന്നോട്ടെടുത്തപ്പോള്‍ കവര്‍ച്ചക്കാര്‍ ഓടിയിറങ്ങി. തുടര്‍ന്ന് ബസ് ചന്നപ്പട്ടണ പോലീസ് സ്‌റ്റേഷനിലേക്കെത്തിച്ചു.

കവര്‍ച്ചക്കാരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ബസ്സിലുള്ളവര്‍ പറഞ്ഞു. ബസ്സില്‍ 27 പേരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെ മറ്റ് ബസ്സുകളില്‍ ബാംഗ്ലൂരിലെത്തിച്ചു.