X

കെഎസ്ആർടിസി ഓണക്കാല സ്പെഷ്യൽ സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു.

ഈ വർഷത്തെ ഓണക്കാലത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ആ​ഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ കേരളത്തിൽ നിന്നും ബാ​ഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന അധിക സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS, എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു .

ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കുവാൻ ഈ സർവ്വീസുകൾക്കെല്ലാം ഒരു മാസം മുൻപ് തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യവും END TO END ഫെയർ , ഫ്ലെക്സി നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാൽ അനുവദനീയമായ ഫ്ലക്സി നിരക്കിൽ കൂടാതെ ആയിരിക്കും സർവിസുകൾ ഓപ്പറേറ്റ് ചെയ്യുക. ഈ നിരക്കുകൾ അനധികൃത പാരലൽ സർവിസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ളയടി അവസാനിപ്പിക്കുന്നതിനും KSRTC ക്ക് നഷ്ടമില്ലാതെ നടത്തുന്നതിനും കഴിയുന്ന വിധം ആണ് നിശ്ചയിച്ചിട്ടുള്ളതെന്ന് കെ എസ് ആർ ടി സി അറിയിച്ചു.

 

ബാ​ഗ്ലൂർ , ചെന്നൈ എന്നിവിടങ്ങളിൽ നിന്നുളള അധിക സർവ്വീസുകളുടെ പട്ടിക.

1. 15.35 ബാംഗ്ലൂർ – കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മൈസൂർ , ബത്തേരി വഴി

2. 19.45 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)- കട്ട, മാനന്തവാടി വഴി

3. 20.15 ബാംഗ്ലൂർ – കോഴിക്കോട് – (S/Exp.)- കട്ട, മാനന്തവാടി വഴി

4. 20.50 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)- കട്ട, മാനന്തവാടി വഴി

5. 19.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

6. 17.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

7. 18.45 ബാംഗ്ലൂർ – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

8. 18.10 ബാംഗ്ലൂർ – കോട്ടയം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

9. 21.40 ബാംഗ്ലൂർ – കണ്ണൂർ (S/Exp.)- ഇരിട്ടി വഴി

10. 20.30 ബാംഗ്ലൂർ – കണ്ണൂർ- (S/Dlx.)- ഇരിട്ടി വഴി

11. 22.15 ബാംഗ്ലൂർ – പയ്യന്നൂർ (S/Exp.)- ചെറുപുഴ വഴി

12. 18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) -നാഗർകോവിൽ വഴി

13, 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)-നാഗർകോവിൽ വഴി

14. 17.30 ചെന്നൈ – എറണാകുളം (S/Dlx.) സേലം കോയമ്പത്തൂർ വഴി

 

കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ

21.08.2023 മുതൽ 04.09.2023 വരെ

1.22.30 കോഴിക്കോട്- ബാ​ഗ്ലൂർ (S/DIx.)- മാനന്തവാടി , കട്ട വഴി.

2. 22.15 – കോഴിക്കോട്- ബാ​ഗ്ലൂർ (S/DIx.)- മാനന്തവാടി , കട്ട വഴി.

3.22.50 – കോഴിക്കോട്- ബാ​ഗ്ലൂർ (S/Exp.)- മാനന്തവാടി , കട്ട വഴി.

4.23.15 കോഴിക്കോട്- ബാ​ഗ്ലൂർ (S/Exp.)- മാനന്തവാടി , കട്ട വഴി.

5, 21.15 തൃശ്ശൂർ – ബാംഗ്ലൂർ (S/DIx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി

6. 18.30 എറണാകുളം – ബാംഗ്ലൂർ (S/DIx.) – പാലക്കാട് , കോയമ്പത്തൂർ, സേലം വഴി

7. 19.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി

8. 18.10 കോട്ടയം – ബാംഗ്ലൂർ – (S/Exp.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി

9, 9.01 കണ്ണൂർ – ബാംഗ്ലൂർ – (S/Exp.)- ഇരിട്ടി വഴി

10. 22.10 കണ്ണൂർ – ബാംഗ്ലൂർ- (S/Dlx.)- ഇരിട്ടി വഴി

11. 17.30 പയ്യന്നൂർ – ബാംഗ്ലൂർ – (S/Exp.)- ചെറുപുഴ വഴി

12. 20.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.)- നാ​ഗർകോവിൽ , മധുര വഴി

13. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) നാ​ഗർകോവിൽ വഴി

14. 19.30 എറണാകുളം – ചെന്നൈ (S/Dlx.)- കോയമ്പത്തൂർ, സേലം വഴി.

 

webdesk15: