kerala
കെഎസ്ആർടിസി ഓണക്കാല സ്പെഷ്യൽ സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.
www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS, എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ഈ വർഷത്തെ ഓണക്കാലത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി ആഗസ്റ്റ് 22 മുതൽ സെപ്തംബർ 5 വരെ കേരളത്തിൽ നിന്നും ബാഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന അധിക സർവ്വീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift. com എന്നീ വെബ്സൈറ്റുകൾ വഴിയും, ENTE KSRTC, ENTE KSRTC NEO OPRS, എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു .
ദീർഘദൂര യാത്രക്കാരുടെ സൗകര്യാർത്ഥം ലോക്കൽ കട്ട് ടിക്കറ്റ് റിസർവേഷൻ ഒഴിവാക്കുവാൻ ഈ സർവ്വീസുകൾക്കെല്ലാം ഒരു മാസം മുൻപ് തന്നെ ഓൺലൈൻ റിസർവേഷൻ സൗകര്യവും END TO END ഫെയർ , ഫ്ലെക്സി നിരക്കുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം ട്രാഫിക് ഡിമാന്റ് ആയതിനാൽ അനുവദനീയമായ ഫ്ലക്സി നിരക്കിൽ കൂടാതെ ആയിരിക്കും സർവിസുകൾ ഓപ്പറേറ്റ് ചെയ്യുക. ഈ നിരക്കുകൾ അനധികൃത പാരലൽ സർവിസുകൾ നടത്തുന്ന ടിക്കറ്റ് നിരക്കിലെ കൊള്ളയടി അവസാനിപ്പിക്കുന്നതിനും KSRTC ക്ക് നഷ്ടമില്ലാതെ നടത്തുന്നതിനും കഴിയുന്ന വിധം ആണ് നിശ്ചയിച്ചിട്ടുള്ളതെന്ന് കെ എസ് ആർ ടി സി അറിയിച്ചു.
ബാഗ്ലൂർ , ചെന്നൈ എന്നിവിടങ്ങളിൽ നിന്നുളള അധിക സർവ്വീസുകളുടെ പട്ടിക.
1. 15.35 ബാംഗ്ലൂർ – കോഴിക്കോട് ( സൂപ്പർ ഡീലക്സ്)- മൈസൂർ , ബത്തേരി വഴി
2. 19.45 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)- കട്ട, മാനന്തവാടി വഴി
3. 20.15 ബാംഗ്ലൂർ – കോഴിക്കോട് – (S/Exp.)- കട്ട, മാനന്തവാടി വഴി
4. 20.50 ബാംഗ്ലൂർ – കോഴിക്കോട് (S/Exp.)- കട്ട, മാനന്തവാടി വഴി
5. 19.15 ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
6. 17.30 ബാംഗ്ലൂർ – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
7. 18.45 ബാംഗ്ലൂർ – എറണാകുളം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
8. 18.10 ബാംഗ്ലൂർ – കോട്ടയം (S/Dlx.)- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
9. 21.40 ബാംഗ്ലൂർ – കണ്ണൂർ (S/Exp.)- ഇരിട്ടി വഴി
10. 20.30 ബാംഗ്ലൂർ – കണ്ണൂർ- (S/Dlx.)- ഇരിട്ടി വഴി
11. 22.15 ബാംഗ്ലൂർ – പയ്യന്നൂർ (S/Exp.)- ചെറുപുഴ വഴി
12. 18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) -നാഗർകോവിൽ വഴി
13, 18.30 ചെന്നൈ – തിരുവനന്തപുരം (S/Dlx.)-നാഗർകോവിൽ വഴി
14. 17.30 ചെന്നൈ – എറണാകുളം (S/Dlx.) സേലം കോയമ്പത്തൂർ വഴി
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
21.08.2023 മുതൽ 04.09.2023 വരെ
1.22.30 കോഴിക്കോട്- ബാഗ്ലൂർ (S/DIx.)- മാനന്തവാടി , കട്ട വഴി.
2. 22.15 – കോഴിക്കോട്- ബാഗ്ലൂർ (S/DIx.)- മാനന്തവാടി , കട്ട വഴി.
3.22.50 – കോഴിക്കോട്- ബാഗ്ലൂർ (S/Exp.)- മാനന്തവാടി , കട്ട വഴി.
4.23.15 കോഴിക്കോട്- ബാഗ്ലൂർ (S/Exp.)- മാനന്തവാടി , കട്ട വഴി.
5, 21.15 തൃശ്ശൂർ – ബാംഗ്ലൂർ (S/DIx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
6. 18.30 എറണാകുളം – ബാംഗ്ലൂർ (S/DIx.) – പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
7. 19.30 എറണാകുളം – ബാംഗ്ലൂർ (S/Dlx.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
8. 18.10 കോട്ടയം – ബാംഗ്ലൂർ – (S/Exp.)- പാലക്കാട് , കോയമ്പത്തൂർ, സേലം വഴി
9, 9.01 കണ്ണൂർ – ബാംഗ്ലൂർ – (S/Exp.)- ഇരിട്ടി വഴി
10. 22.10 കണ്ണൂർ – ബാംഗ്ലൂർ- (S/Dlx.)- ഇരിട്ടി വഴി
11. 17.30 പയ്യന്നൂർ – ബാംഗ്ലൂർ – (S/Exp.)- ചെറുപുഴ വഴി
12. 20.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.)- നാഗർകോവിൽ , മധുര വഴി
13. 18.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) നാഗർകോവിൽ വഴി
14. 19.30 എറണാകുളം – ചെന്നൈ (S/Dlx.)- കോയമ്പത്തൂർ, സേലം വഴി.
kerala
കാലവര്‍ഷം എത്തുന്നു; വിവധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് ആണ്.
രണ്ടുദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കാനാണ് സാധ്യത. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി നിലവിലുള്ള ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി രൂപപ്പെടും എന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍വരെ മീന്‍പിടിത്തത്തിന് വിലക്കുണ്ട്
kerala
ഫുട്‌ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം
ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം.

എറണാകുളം ഇടക്കൊച്ചിയില്‍ യുവാവിന് നേരെ ക്രൂരമര്‍ദനം. മട്ടാഞ്ചേരി സ്വദേശിയായ ഷഹബാസിന്റെ തലയ്ക്കും കണ്ണിനും ഗുരുതര പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റും ഹെല്‍മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണം.
സംഭവത്തില്‍ പള്ളുരുത്തി സ്വദേശികളായ ചുരുളന്‍ നഹാസ്, ഇജാസ്, അമല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
kerala
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം.

തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലുവയസുകാരി ബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന്റെ തലേദിവസവും പീഡിപ്പിക്കപ്പെട്ടതായാണ് വിവരം. കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അടുത്ത ബന്ധു കുറ്റം സമ്മതിച്ചു.
കുഞ്ഞിനെ പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചു. പ്രതി കുട്ടിയുടെ വീടിനടുത്താണ് താമസിച്ചിരുന്നത്. പലപ്പോഴും ഇയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുകയും കുട്ടി പലപ്പോഴും ഇയാള്‍ക്കൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും വിവരം പുറത്തുവരുന്നു.
കുഞ്ഞിന് രണ്ടര വയസുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് കേസില്‍ ഏറെ നിര്‍ണായകമായത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട സംഭവം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് മറ്റൊരു തലത്തിലേക്ക് എത്തിയത്. ആലുവ ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
-
kerala15 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി