Connect with us

kerala

സർക്കാരിനെതിരായ ജനവികാരം പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും : കെ സുധാകരൻ എംപി

ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പോലീസ് സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് പോലും . സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

Published

on

പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി തുറന്നു സമ്മതിച്ചതെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എം.പി.പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് ഒരു മത്സരം പോലും കാഴ്ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്ത് പ്രചരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയിൽ അതിഥികളായി എത്തിമടങ്ങി. ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പോലീസ് സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത് പോലും . സിപിഎം നാളിതുവരെ ചെയ്ത ദുഷ്പ്ര പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്. അത്രയേറെ ജനദ്രോഹഭരണമാണ് പിണറായി സർക്കാരിന്റേത്. ശക്തമായ ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിൽ ഉണ്ട് . സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒന്നാന്തരം അവസരമായി അവർ പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കാണുന്നു.

സർക്കാരിന്റെതായി ഒരു വികസന നേട്ടം പോലും അവകാശപ്പെടാൻ ഇല്ലാത്ത ദയനീയ അവസ്ഥയിലാണ് മുഖ്യമന്ത്രി. കെ -റെയിൽ പോലുള്ള കമ്മീഷൻ പദ്ധതികളും കെ- ഫോൺ , എഐ ക്യാമറ പോലുള്ള അഴിമതി പദ്ധതികളും മാത്രമാണ് പിണറായി സർക്കാരിന് ഉയർത്തി കാട്ടാനുള്ള വികസന നേട്ടം.
ജനങ്ങൾക്ക് ഓണക്കാലത്ത് പോലും വറുതിയുടെ ദിനങ്ങൾ സമ്മാനിച്ച മുഖ്യമന്ത്രി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ലക്ഷങ്ങൾ ചെലവഴിച്ച് ഹെലികോപ്റ്റർ വാങ്ങി ജനത്തെ വെല്ലുവിളിക്കുകയാണ്. പാവപ്പെട്ട കർഷകന്റെ അധ്വാനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ല. തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു. ക്രമസമാധാനം തകർന്നതോടെ ഗുണ്ടകളും ക്രിമിനലുകളും കേരളം കയ്യടക്കി. അദ്ദേഹം പറഞ്ഞു

അമിതലഹരിയുടെ ഉപയോഗം സംസ്ഥാനത്ത് ക്രൈംനിരക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കി. പലപ്പോഴും പോലീസിന് കാഴ്ചക്കാരന്റെ റോൾ മാത്രം. മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ഒരു ആരോപണങ്ങൾക്കും വ്യക്തമായ മറുപടി പറയാൻ കഴിയാതെ എത്ര നാൾ സർക്കാരും സിപിഎം നേതൃത്വവും ഒളിച്ചോടും. സർക്കാരിന്റെ കൂട്ടത്തരവാദിത്വം പോലും നഷ്ടപ്പെട്ടു. ഇടതു മുന്നണിയിൽ ഘടകകക്ഷികൾ അസ്വസ്ഥരാണ്. സിപിഎമ്മിന്റെ മാടമ്പി സ്വഭാവവും മറ്റു പാർട്ടികൾ അടിമകളാണെന്ന ചിന്താഗതിയും അവർക്കിടയിലെ സ്പർദ്ധ വർദ്ധിപ്പിക്കുന്നു. കർഷക വഞ്ചന തുടരുന്ന എൽഡിഎഫിൽ കടിച്ചു തൂങ്ങാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് എങ്ങനെ സാധിക്കുന്നുയെന്നും സുധാകരൻ ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending