Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ എഎസ്‌ഐ സസ്‌പെന്‍ഷന്‍; കാപ്പാ കേസ് പ്രതികള്‍ക്ക് വിവരം ചോര്‍ത്തി പണം വാങ്ങിയതായി കണ്ടെത്തല്‍

റിമാന്‍ഡ് റിപ്പോര്‍ട്ടും കോടതിയിലേക്കുള്ള നടപടികളും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പണം വാങ്ങി പ്രതികളുടെ അഭിഭാഷകര്‍ക്ക് കൈമാറിയെന്ന പരാതിയിലൂടെയായിരുന്നു നടപടി.

Published

on

പത്തനംതിട്ട: കാപ്പാ കേസിലെ പ്രതികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എഎസ്‌ഐ ബിനു കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ടും കോടതിയിലേക്കുള്ള നടപടികളും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ പണം വാങ്ങി പ്രതികളുടെ അഭിഭാഷകര്‍ക്ക് കൈമാറിയെന്ന പരാതിയിലൂടെയായിരുന്നു നടപടി.

ഗുണ്ടകളുടെ അഭിഭാഷകരില്‍ നിന്ന് പണം വാങ്ങി വിവരങ്ങള്‍ ചോര്‍ത്തിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഡിഐജി അജിതാ ബീഗം ആണ് എഎസ്‌ഐ ബിനു കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് കൂടുതല്‍ നടപടികള്‍ക്കായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ ശിക്ഷാനടപടികള്‍ എടുത്തേക്കുമെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

തൃശൂരില്‍ മൂവര്‍ക്കു കത്തിക്കുത്ത്; വഴിയിലുണ്ടായ തര്‍ക്കം രൂക്ഷമായി

പെരിങ്ങന്നൂര്‍ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവരാണ് പരിക്കേറ്റത്. കുത്തിയത് കിഷോര്‍ കൃഷ്ണ എന്നയാളാണ്.

Published

on

തൃശൂര്‍: റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ച് തൃശൂര്‍ പേരാമംഗലത്ത് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പെരിങ്ങന്നൂര്‍ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവരാണ് പരിക്കേറ്റത്. കുത്തിയത് കിഷോര്‍ കൃഷ്ണ എന്നയാളാണ്.

ബാഡ്മിന്റണ്‍ കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നുപേര്‍ക്കും മുന്നില്‍ കിഷോര്‍ റോഡില്‍ വഴിമുടക്കി നില്‍ക്കുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള സംസാരമാണ് വാക്കുതര്‍ക്കമായി മാറി അക്രമത്തിലേക്ക് നീങ്ങിയത്. കിഷോറിന്റെ ബൈക്കില്‍ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് മൂവരെയും കുത്തിയതെന്ന് പൊലീസ് അറിയിച്ചു.

അക്രമത്തിന് പിന്നാലെ കിഷോര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇയാളെ പിന്തുടര്‍ന്ന ബിന??? നേരത്തെ അല്പദൂരം പോയെങ്കിലും കിഷോര്‍ ഒരു കാറില്‍ കയറി ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്ടിലേക്ക് ഇയാള്‍ കടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

Published

on

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. വിഷയം സംബന്ധിച്ചുള്ള മൊഴികളില്‍ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ പത്മകുമാറിനെ തള്ളി പറഞ്ഞ സാഹചര്യത്തില്‍, എല്ലാ തീരുമാനങ്ങളും വ്യക്തിപരമായതല്ല, ബോര്‍ഡ് കൂട്ടായമായാണ് എടുത്തതെന്ന് തന്റെ ഹരജിയില്‍ പത്മകുമാര്‍ വ്യക്തമാക്കുന്നു.

കേസില്‍ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) നാളെ കോടതിയില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. മൊഴിയെടുപ്പ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായതായി എസ്ഐടി അറിയിച്ചു. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളുന്നത്.

കേസില്‍ തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനറുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 2025ല്‍ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ നല്‍കിയ അനുമതിയെക്കുറിച്ചും മറ്റ് തീരുമാനങ്ങളിലെ വ്യക്തത തേടിയും മൊഴിയെടുക്കുകയുണ്ടായി. ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയോടെയാണ് പാളികള്‍ കൈമാറിയതെന്ന് തന്ത്രി മൊഴിയില്‍ വ്യക്തമാക്കി.

കൂടാതെ, വാതിലും കട്ടിലപ്പാളികളും കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനം വിട്ട് പുറത്തുപോയി നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നടന്ന പൂജയെക്കുറിച്ചും, പൂജക്ക് ക്ഷണിച്ചപ്പോള്‍ പോകാറുണ്ടെന്ന പൊതുവായ വിശദീകരണമാണ് നല്‍കിയിരിക്കുന്നത്.

 

Continue Reading

Trending