X
    Categories: CultureNewsViews

മന്ത്രി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കള്ളം; മന്ത്രിയുടെ ഒരു കളവ് കൂടി പൊളിയുന്നു

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസ് മുറി പൂട്ടിയെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് പച്ചക്കളവ്. മുറി പൂട്ടിയില്ലെന്ന് മാത്രമല്ല ഇവിടെ കേന്ദ്രീകരിച്ച് നടക്കുന്ന എസ്.എഫ്.ഐയുടെ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ പ്രസ്താവനക്ക് ശേഷവും സജീവമായി നടന്നിരുന്നു.

കോളേജ് ഓഡിറ്റോറിയത്തിന് പിന്നിലെ ഇടിമുറി എന്നറിയപ്പെടുന്ന യൂണിയന്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയവരാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല ഈ മുറി ഇതുവരെ അടച്ചുപൂട്ടിയില്ലെന്നും മന്ത്രി പറഞ്ഞത് കളവാണെന്നും വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പൊലീസ് പരിശോധനക്കെത്തിയപ്പോഴും ഈ മുറി തുറന്നുകിടക്കുകയായിരുന്നു. മദ്യക്കുപ്പിയും കത്തിയും പാചകത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണ സ്റ്റൗവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ജൂണ്‍ 26ന് നിയമസഭയില്‍ എം.കെ മുനീറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടിയെന്ന് സഭയെ അറിയിച്ചത്. പൂട്ടി താക്കോല്‍ പ്രിന്‍സിപ്പലിന്റെ കൈവശം വെച്ചിരിക്കുകയാണെന്നും മന്ത്രി സഭയെ അറിയിച്ചിരുന്നു. പൂട്ടിയ ഓഫീസ് ആരുടെ നിര്‍ദേശപ്രകാരമാണ് തുറന്നതെന്ന് മന്ത്രി വ്യക്തമാക്കേണ്ടിവരും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: