ഹൊസപേട്ട്: കര്‍ണാടകയിലെ സ്വതന്ത്ര എം.എല്‍.എ കുഗിലിഗി ബി നാഗേന്ദ്ര കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. ഹൊസപേട്ടില്‍ നടന്ന ജനാശീര്‍വാദ് യാത്രയില്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചത്. ചടങ്ങില്‍ വെച്ച് 62 ലക്ഷം രൂപ വിലവരുന്ന വാല്‍മീകിയുടെ മെമന്റോ എം.എല്‍.എ രാഹുലിന് സമ്മാനിച്ചു. മുന്‍ ബി.ജെ.പി മന്ത്രി ബി ആനന്ദ് സിങും ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.