Connect with us

Culture

ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരന്‍മാരേയും അവഹേളിച്ചു; മുഖ്യമന്ത്രിക്കെതിരെ കുമ്മനം രാജശേഖരന്‍

Published

on

അന്താരാഷ്ട്ര യോഗദിനത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരന്‍മാരേയും അവഹേളിക്കുന്നതാണന്ന് കുമ്മനം ആരോപിച്ചു. മുസ്ലീം രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ‘ആചരിച്ച’പ്പോള്‍ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗദിനം ‘ആഘോഷി’ക്കുകയായിരുന്നു എന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

യോഗ മതേതരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രീയ അറിവുകളുടെ അഭാവം മൂലം ഉണ്ടായതാണ്. യോഗ എന്നത് ചിത്തവൃത്തികളുടെ നിരോധമാണ്. ഇത് നടക്കുന്നതാകട്ടെ ആത്മീയതയുടെ അടിസ്ഥാനത്തില്‍ മാത്രവും. ഇതിനായി പതഞ്ജലി മഹര്‍ഷി ആവിഷ്‌കരിച്ചതാണ് അഷ്ടാംഗയോഗം. യോഗം എന്ന പദ്ധതി പൂര്‍ണ്ണമാകണമെങ്കില്‍ യമം, നിയമം, ആസനം, പ്രാണായാമം. പ്രത്യാഹാരം,ധാരണ, ധ്യാനം, സമാധി ഇവ ഒരുമിക്കണമെന്നും കുമ്മനം പറയുന്നു. യോഗയെ പാശ്ചാത്യര്‍ അംഗീകരിച്ചിട്ടും ഋഷിപാര്യമ്പര്യത്തിന്റെ പിന്‍തലമുറക്കാരനായ പിണറായി വിജയനെ പോലുള്ളവര്‍ മനസ്സിലാക്കാത്തത് ഖേദകരമാണന്നും കുമ്മനം കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുസ്ലീം രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ജനങ്ങള്‍ക്കൊപ്പം യോഗ അഭ്യസിച്ച് അന്താരാഷ്ട്ര യോഗാദിനം ‘ആചരിച്ച’പ്പോള്‍ കേരള മുഖ്യമന്ത്രി മാത്രം പ്രസംഗം നടത്തി യോഗദിനം ‘ആഘോഷി’ക്കുകയായിരുന്നു. യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരന്‍മാരേയും അവഹേളിക്കുന്നതാണ്. വേദസാരമായ ഉപനിഷത്തുകളിലും ഭഗവത്ഗീതയിലും യോഗയെപ്പറ്റി പരമാര്‍ശമുണ്ട്. യോഗ മതേതരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രീയ അറിവുകളുടെ അഭാവം മൂലം ഉണ്ടായതാണ്.

യോഗ എന്നത് ചിത്തവൃത്തികളുടെ നിരോധമാണ്. ഇത് നടക്കുന്നതാകട്ടെ ആത്മീയതയുടെ അടിസ്ഥാനത്തില്‍ മാത്രവും. ഇതിനായി പതഞ്ജലി മഹര്‍ഷി ആവിഷ്‌കരിച്ചതാണ് അഷ്ടാംഗയോഗം.
യോഗം എന്ന പദ്ധതി പൂര്‍ണ്ണമാകണമെങ്കില്‍ യമം, നിയമം, ആസനം, പ്രാണായാമം. പ്രത്യാഹാരം,ധാരണ, ധ്യാനം, സമാധി ഇവ ഒരുമിക്കണം. ഇത് വെറും വ്യായാമ മുറ കൊണ്ട് മാത്രം സാധിക്കില്ല.

യോഗ മതവിരുദ്ധമോ മത നിഷേധമോ അല്ല. എല്ലാ മതസ്ഥരേയും സമന്വയിപ്പിക്കുന്ന ജീവിത പദ്ധതിയാണിത്. മതങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ് യോഗ ഭാരതത്തില്‍ പ്രചാരത്തിലുണ്ട്. മന്ത്രവും ബ്രഹ്മനാദവുമെല്ലാം പ്രാചീന ഋഷീശ്വരന്‍മാര്‍ തപസ്സിലൂടെ ബോധ്യപ്പെട്ട് ചിട്ടപ്പെടുത്തിയ യോഗ വിധികളാണ്. അവയൊന്നും പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുന്നത് പതഞ്ജലി മഹര്‍ഷിയെയും അതുവഴി യോഗയുടെ അന്തസ്സത്തയെ തന്നെയും ചോദ്യം ചെയ്യുന്നതാണ്. മന്ത്രം ചൊല്ലിയതിന്റെ പേരിലാണ് കഴിഞ്ഞ വര്‍ഷം ആരോഗ്യമന്ത്രി യോഗവേദി വിട്ടിറങ്ങിപ്പോയത്.

മനുഷ്യരില്‍ അന്തര്‍ലീനമായ ദിവ്യശക്തിയെ ഉയര്‍ത്തുന്ന യോഗമാര്‍ഗ്ഗം ആധ്യാത്മികമായ പരിവര്‍ത്തനമാണുണ്ടാക്കുന്നതെന്ന് സ്വാമി വിവേകാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗയെ മതേതരമാക്കാന്‍ ശ്രമിക്കുന്നത് നിരീശ്വര ഭൗതിക വാദങ്ങളുടെ തടവറയില്‍ യോഗയെ തളച്ചിടാനാണ്. മതങ്ങള്‍ ഉണ്ടാകും മുന്‍പ് തന്നെ ലോകത്തിന് വ്യക്തമായ ദര്‍ശനവും കാഴ്ചപ്പാടും ഭാരതീയ ഋഷികള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരു മാര്‍ഗ്ഗമാണ് യോഗ. ഇത് പാശ്ചാത്യര്‍ അംഗീകരിച്ചിട്ടും ഋഷിപാര്യമ്പര്യത്തിന്റെ പിന്‍തലമുറക്കാരനായ പിണറായി വിജയനെ പോലുള്ളവര്‍ മനസ്സിലാക്കാത്തത് ഖേദകരമാണ്. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ ഓംകാരം സഹിതം പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പ് ഈ പാരമ്പര്യത്തെ പൂര്‍ണ്ണമായും ആദരിക്കുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ജലീലിന് പ്രത്യേക പ്രീവിലേജ് ഒന്നുമില്ല, കാണിച്ചത് ധിക്കാരം’; ക്ഷുഭിതനായി എ.എന്‍ ഷംസീര്‍

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു.

Published

on

കെ ടി ജലീല്‍ എംഎല്‍എയോട് ക്ഷുഭിതനായി സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആവശ്യപ്പെട്ടിട്ടും പ്രസംഗം നിര്‍ത്താത്തതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. വിയോജനക്കുറിപ്പ് തന്നവര്‍ വരെ സഹകരിച്ചെന്നും കെ ടി ജലീല്‍ ആ മര്യാദ കാണിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീല്‍ കാണിച്ചില്ല. ജലീല്‍ കാണിച്ചത് ധിക്കാരം ആണെന്നും സ്പീക്കര്‍ പറഞ്ഞു. ജലീലിന് സഭയില്‍ പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ സര്‍വകലാശാല വിഷയത്തിലുള്ള ചര്‍ച്ചയിലാണ് ജലീല്‍ പ്രസംഗം നിര്‍ത്താതെ തുടര്‍ന്നത്. ഇന്നലെ ആഡംബരമായി തോന്നിയത് ഇന്ന് ആവശ്യമായി തോന്നുന്നത് സ്വാഭാവികമാണെന്ന് സര്‍വകലാശാലയുടെ വിഷയത്തില്‍ ജലീല്‍ പറഞ്ഞു.

Continue Reading

kerala

സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി കാണുന്നില്ല, പാര്‍ട്ടി രക്ഷിച്ചെടുക്കുമെന്ന് എം വി ജയരാജന്‍

കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മുഴപ്പിലങ്ങാട് ബി ജെ പി പ്രവര്‍ത്തകന്‍ സൂരജ് വധ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ കുറ്റവാളികളായി പാര്‍ട്ടി കാണുന്നില്ലെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. നേരത്തെ 10 പ്രതികളുണ്ടായിരുന്ന കേസില്‍ ഒരാളെ വെറുതെ വിട്ടിരുന്നു.

ബാക്കി ഒന്‍പതില്‍ എട്ടു പേരെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോവുമെന്നും ജയരാജന്‍ അറിയിച്ചു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”പാര്‍ട്ടിയുടെ മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രഭാകരന്‍ മാസ്റ്റര്‍. നിരപരാധിയായ മുന്‍ ഏരിയാ സെകട്ടറി ടി.പി രവീന്ദ്രനെയും കേസില്‍ പ്രതിയാക്കിയില്ലേ. അദ്ദേഹം വിചാരണ വേളയില്‍ മരിച്ചിരുന്നു.

അല്ലെങ്കില്‍ അദ്ദേഹവും ജയില്‍ പോവേണ്ടി വന്നേനെ. ഇവരൊക്കെ പ്രതികളാണെന്ന് പറഞ്ഞാല്‍ ജനം മൂക്കത്ത് വിരല്‍ വച്ച് ചിരിച്ചു തള്ളും” ജയരാജന്‍ പറഞ്ഞു. കീഴ്‌കോടതിയുടെ വിധി അന്തിമമല്ല. ഇപ്പോള്‍ ശിക്ഷിക്കപെട്ടവരെ രക്ഷിച്ചെടുക്കാന്‍ നിയമത്തിന്റെ ഏതൊക്കെ വഴി ഉപയോഗിക്കാന്‍ സാധിക്കുമോ അതൊക്കെ ഉപയോഗിക്കുമെന്നും എം വി ജയരാജന്‍ പറഞ്ഞു.

സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്ന മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ 2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടര മണിയോടെ മുഴപ്പിലങ്ങാട് ടെലിഫോണ്‍ ഭവന് സമീപത്തു വെച്ച് കൊലപ്പെടുത്തിയ കേസിലാണ് എട്ടു പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും വിധിച്ചത്.

പ്രതികളെ ഒളിപ്പിച്ചുവെന്ന കുറ്റത്തിന് പതിനൊന്നാം പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവും പിഴയുമാണ് തലശ്ശേരി സെഷന്‍സ് കോടതി വിധിച്ചത്. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് തലശ്ശേരി സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദിന്റെ വിധി ന്യായത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ശിക്ഷാവിധി പറയാന്‍ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. സൂരജിന്റെ അമ്മയ്ക്ക് നഷ്ടപരിഹാര തുക നല്‍കിയില്ലായെങ്കില്‍ കൂടുതല്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ. പി പ്രേമരാജനാണ് ഹാജരായത്.

Continue Reading

india

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ വിദ്യാര്‍ത്ഥി സമരം: വിദ്യാഭ്യാസ നയം ആര്‍എസ്എസിന്റെ കൈകളിലെത്താതെ തടയണമെന്ന് രാഹുല്‍ ഗാന്ധി

വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Published

on

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികലമായ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത പ്രക്ഷോഭവുമായി ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രക്ഷോഭത്തില്‍ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും എത്തി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണത്തിന്റെ കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യു ജി സി യുടെ കരട് വിദ്യാഭ്യാസ നയത്തിലെ ഫാസിസിറ്റ് അജണ്ടകള്‍, സ്വതന്ത്രവും നീതിയുക്തവുമായ വിദ്യാര്‍ത്ഥി തിരഞ്ഞെടുപ്പ് നടത്തുക, വിദ്യാഭ്യാസത്തില്‍ സാമൂഹിക നീതി ഉറപ്പാക്കല്‍, നിര്‍ത്തലാക്കിയ സ്‌കോളര്‍ഷിപ്പുകള്‍,ന്യൂനപക്ഷ സ്‌കീമുകള്‍ തുടരുക നീറ്റ് നെറ്റ് പരീക്ഷയിലെ അപാകത എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി കൂട്ടായ്മ ഡല്‍ഹി ജന്തര്‍ മന്ദറിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കടന്നു വന്നത് വിദ്യാര്‍ത്ഥികളുടെ ആവേശം വാനോളമാക്കി. വിദ്യാഭ്യാസ നയത്തില്‍ കാവിവത്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം നശിപ്പിക്കപ്പെടും.

ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ അവര്‍ക്ക് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടുത്തെ ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആ സംഘടനയുടെ പേര് രാഷ്ട്രീയ സ്വയംസേവക് സംഘം എന്നാണ്. വിദ്യാഭ്യാസ സമ്പ്രദായം അവരുടെ കൈകളിലേക്ക് പോയാല്‍, ഈ രാജ്യം നശിപ്പിക്കപ്പെടും, അത് യഥാര്‍ത്ഥത്തില്‍ സാവധാനത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്’ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ അനുബന്ധ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മഹാ കുംഭമേളയെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍ പ്രധാനമന്ത്രി സംസാരിക്കേണ്ടിയിരുന്നത് തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി തൊഴിലില്ലായ്മ, പണപ്പെരുപ്പം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടുന്നില്ല. രാജ്യത്തിന്റെ എല്ലാ വിഭവങ്ങളും അദാനിക്കും അംബാനിക്കും കൈമാറുകയും സ്ഥാപനങ്ങള്‍ ആര്‍എസ്എസിന് കൈമാറുകയും ചെയ്യുക എന്നതാണ് അവരുടെ മാതൃക,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സര്‍വകലാശാലകളിലും കോളേജുകളിലും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനം സംബന്ധിച്ച യുജിസിയുടെ കരട് ചട്ടങ്ങള്‍ രാജ്യത്തിന്റെ മേല്‍ ‘ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ’ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിടുന്ന ആര്‍എസ്എസിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.

Continue Reading

Trending