ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി. ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയായിരുന്നു.

കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളാണ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടത്. ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

ഈ സാഹചര്യത്തില്‍ പ്രത്യേക യോഗം വിളിക്കുകയായിരുന്നു കമ്മീഷന്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് ആവശ്യപ്പെടുകയാണെങ്കില്‍ റദ്ദാക്കുന്ന കാര്യം പരിഗണിക്കും എന്നാണ് നേരത്തെ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്.