X

കുവൈത്ത് കെ.എം.സി.സി. അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ, സെയ്‌തുമ്മർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുള്ള സാഹിബ്‌, പി വി മുഹമ്മദ്‌ സാഹിബ്‌ തുടങ്ങിയ മണ്മറഞ്ഞു പോയ നേതാക്കളെ അനുസ്മരിച്ചുകൊണ്ട് അബ്ബാസിയയിൽ നടന്ന സമ്മേളനം കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഷറഫുദ്ധീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും, മുൻ എം.എൽ.എ യുമായ അബ്ദുറഹ്മാൻ രണ്ടത്താണി അനുസ്മരണ പ്രഭാഷണം നടത്തി. തന്റെ അനുയായികൾ ഏറ്റവും നല്ലരീതിയിൽ ജീവിക്കണമെന്നാഗ്രഹിച്ച മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങളെന്ന് അബ്ദുറഹിമാൻ രണ്ടത്താണി അനുസ്മരിച്ചു.

സംസ്ഥാന ഭാരവാഹികളായ അസ്‌ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, എൻ കെ ഖാലിദ് ഹാജി, ഷഹീദ് പാട്ടില്ലത്, എഞ്ചി. മുഷ്താഖ്, ടി ടി ഷംസു, ഷെരീഫ് ഒതുക്കുങ്ങൽ, ഉപദേശക സമിതി അംഗങ്ങളായ ബഷീർ ബാത്ത, പിവി ഇബ്രാഹിം സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് സ്വാഗതവും, ട്രഷറർ എം.ആർ.നാസർ നന്ദിയും പറഞ്ഞു.

webdesk13: