X

കുവൈറ്റ്‌ കെഎംസിസി കണ്ണൂർ ജില്ല കമ്മറ്റി ഇഫ്താർ സംഗമവും, ഇലക്ഷൻ പ്രചരണവും നടത്തി

കുവൈത്ത്‌ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ഇഫ്‌താർ സംഗമവും പാർലമെൻറ് ഇലക്ഷൻ പ്രചരണവും നടത്തി. കുവൈറ്റ്‌ കെ എം സി സി കണ്ണൂർ ജില്ല പ്രസിഡണ്ട് നാസർ തളിപ്പറമ്പിന്റെ അധ്യക്ഷതയിൽ കുവൈറ്റ്‌ മിനിസ്ട്രി ഓഫ് ഹൗസിങ് സീനിയർ ഇഞ്ചിനീയർ ഉമർ അൽ അൻസാരി ഉത്ഘാടനം നിർവഹിച്ചു.

യോഗത്തിൽ ഷമീദ് മമ്മാക്കുന്ന് സ്വാഗതവും വൈസ് പ്രസിഡണ്ട് സുഹൈൽ അബൂബക്കർ ഖിറാഅ ത്തും നടത്തി. വിശിഷ്ട അതിഥി കളായ,കുവൈറ്റിലെപ്രമുഖ വ്യവസായിയും ഫിലൻത്രോ പിസ്റ്റുമായ അഹമ്മദ് അൽ അൻസാരി, ഉമർ അൽ അൻസാരി എന്നിവർക്കുള്ള കണ്ണൂർ ജില്ലകമ്മറ്റിയുടെഉപഹാരം ഡോ: സയ്യിദ് ഗാലിബ് അൽ മശൂർ തങ്ങൾ നൽകി ആദരിച്ചു.

കണ്ണൂർ ,കാസർകോഡ് ,വടകര പാർലമെന്റ് ഇലക്ഷൻ പ്രചരണവും നടന്നു മെട്രോമെഡിക്കൽ ഇന്റർ നാഷണൽ തലവൻ ഹംസ പയ്യന്നൂർ,കുവൈറ്റ്‌ കെ എം സി സി സംസ്ഥാന ട്രഷറർ ഹാരിസ് വെള്ളിയോത്ത്, സംസ്ഥാന വൈസ് പ്രസിഡന്റമാരായ എം ആർ നാസർ ,ഇഖ്‌ബാൽ മാവിലാടം, ഡോക്ടർ മുഹമ്മദലി, സംസ്ഥാനജോയിന്റ് സെക്രട്ടറിമാരായ ശാഹുൽ ബേപ്പൂർ ഗഫൂർ വയനാട്, മണ്ഡലം നേതാക്കളായ നവാസ് കുന്നുംകൈ ,അഷ്‌റഫ് തലശേരി ,നൗഷാദ് കക്കറ ,അശ്രഫ് അരിയിൽ ,ജബ്ബാർ സാഹിബ് ,തുടങ്ങിയവർ ആശംസകൾ നേർന്നു.

കണ്ണൂർ, അ ഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിൽ നിന്നും പിരിച്ചെടുത്തസെക്യൂരിറ്റി സ്കീം തുക റഈസ് കിഴുന്ന, നവാസ് കുന്നും കൈ,റഷീദ്തളിപ്പറമ്പ്,എന്നിവരിൽ നിന്നും ഡോക്ടർ മുഹമ്മദലി സാഹിബ്‌ ഏറ്റു വാങ്ങി,സാബിത്ത് ചെമ്പിലോട് ,റഷീദ് തളിപ്പറമ്പ ,ശിഹാബ് ബാർബീസ് ,ഹാരിസ് പന്നിയൂർ ,അമീർ അലി ,അഷ്‌റഫ് ആലക്കാട് നേത്രത്വം നൽകി. ഉസ്താദ് സുബൈർ മൗലവി ആലക്കാട് റമദാൻ സന്ദേശവും ട്രഷറർ ഇസ്മായിൽ അഴീക്കോട് നന്ദിയും പറഞ്ഞു.

webdesk13: