X

കുടുംബ – സന്ദർശക വിസകൾക്കുള്ള വിലക്ക് പിൻവലിച്ച് കുവൈത്ത്; പ്രതീക്ഷകളോടെ റിയൽ എസ്റ്റേറ്റ് – വാണിജ്യ മേഖല

മുഷ്താഖ് .ടി.നിറമരുതൂർ

കുവൈത്ത് സിറ്റി: രണ്ടു വര്ഷത്തോളമായ വിലക്കിനു വിരാമമിട്ടുകൊണ്ട് 2024 ഫെബ്രുവരി 7 ബുധനാഴ്ച മുതൽ സന്ദർശന വിസകൾ (ഫാമിലി, വാണിജ്യ , ടൂറിസ്റ്റ്) വീണ്ടും തുറക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ജൂലായിലാണ് കുവൈത്തിൽ എല്ലാത്തരം വിസയ്ക്കും വിലക്ക് ഏർപ്പെടുത്തിയത്.

കഴിഞ്ഞ ആഴ്ച പ്രത്യേക നിബന്ധനകളോടെ കുടുമ്പ വിസകൾ അനുവദിച്ചു തുടങ്ങിയിരുന്നു. അപേക്ഷകർ അവരുടെ അപേക്ഷകൾക്കായി കൂടിക്കാഴ്ചകൾ ഷെഡ്യൂൾ ചെയ്യുന്നതിന് മെറ്റാ പ്ലാറ്റ്ഫോം വഴി ബുക്ക് ചെയ്യണം. വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഇനിപ്പറയുന്നവയാണ്.

ഫാമിലി വിസിറ്റ് വിസ:

അപേക്ഷകന് 400 ദിനാറിൽ കുറയാത്ത പ്രതിമാസ ശമ്പളം ഉണ്ടെങ്കിൽ മാതാപിതാക്കൾക്കും ഭാര്യമാർക്കും മക്കൾക്കും ലഭിക്കും.

അപേക്ഷകന് പ്രതിമാസം 800 ദിനാറിൽ കുറയാത്ത പ്രതിമാസ ശമ്പളം ഉണ്ടെങ്കിൽ മറ്റ് ബന്ധുക്കൾക്കും ലഭിക്കും.

ദേശീയ വിമാനക്കമ്പനികളിൽ റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ കൈവശമുണ്ടായിരിക്കുക, സന്ദർശക വിസ റെസിഡൻസി വിസയിലേക്ക് മാറ്റാൻ അഭ്യർത്ഥിക്കില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നൽകുക, സന്ദർശനത്തിന്റെ ദൈർഘ്യ ത്തിനുള്ളിൽ രാജ്യം വിടാമെന്ന ഉറപ്പുനൽകുന്നു, സന്ദർശന വേളയിൽ ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളിൽ മാത്രം ചികിത്സ തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.
കാലാവധി ലംഘിച്ചാൽ സന്ദർശകനും സ്പോൺസറും നിയമനടപടികൾ നേരിടേണ്ടിവരുമെന്നു പുതിയ നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

– കൊമേഴ്സ്യൽ വിസിറ്റ് വിസ:
കുവൈത്ത് കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള അഭ്യർത്ഥന അനുസരിച്ച് ശരിയായ അക്കാദമിക് അല്ലെങ്കിൽ കലാപരമായ യോഗ്യതയുള്ള ആളുകൾക്ക് കമ്പനിയുടെ പ്രവർത്തനത്തിന് അനുസൃതമായി നൽകുന്നു.

ടൂറിസ്റ്റ് വിസിറ്റ് വിസ:

വിസ ഓൺ അറൈവൽ അല്ലെങ്കിൽ ഇ-വിസയ്ക്ക് അർഹതയുള്ള 53 രാജ്യങ്ങളിലെ പൗരന്മാർക്ക് moi.gov.kw വഴി നൽകാം. നിർദ്ദിഷ്ട തൊഴിലുകളുള്ള ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും ഇത് ലഭിക്കും. റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള ഹോട്ടലുകൾക്കും കമ്പനികൾക്കും ഇത് നൽകാനുള്ള അനുമതിയുണ്ടായിരിക്കുന്നതാണ്.

കുടുംബ – സന്ദർശക വിസകൾക്കുള്ള വിലക്ക് പിൻവലിച്ചത്ത് രാജ്യത്ത് വാണിജ്യ രംഗത്തും റിയൽ എസ്റ്റേറ്റ് മേഖലകളിലും അനുഭവപ്പെടുന്ന മാന്ദ്യം ഒരു പരിധിവരെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലുള്ള സ്വദേശികളും വിദേശികളും. അതോടൊപ്പം വേനലവധിക്കാലത്ത് നാട്ടിലുള്ള കുടുംബത്തെ കൊണ്ടുവരാൻ കഴിയുമെന്ന സന്തോഷത്തിലാണ് ഒട്ടു മിക്ക പ്രവാസികളും.

webdesk14: