X
    Categories: gulfNews

കുവൈത്തില്‍ ഇസ്രയേല്‍ ഉല്‍പന്നം വിറ്റ കട അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇസ്രയേല്‍ ഉല്‍പന്നം വില്‍പന നടത്തിയ കച്ചവട സ്ഥാപനം അടച്ചുപൂട്ടി. കുവൈത്ത് വാണിജ്യ വ്യവസയാ മന്ത്രാലയമാണ് കട അടപ്പിച്ചത്. ഇസ്രയേല്‍ ഉല്‍പന്നം വില്‍പന നടത്തിയ കട കൂടാതെ വേറെയും എട്ടു കച്ചവട സ്ഥാപനങ്ങള്‍ കൂടി പൂട്ടിയിട്ടുണ്ട്.

ഇസ്രയേല്‍ നിര്‍മിത തെര്‍മോ സ്റ്റാറ്റ് ഉപകരണമാണ് സ്ഥാപനത്തില്‍ അനധികൃതമായി വില്‍പന നടത്തിയിരുന്നത്. ഇവയുടെ 77 പെട്ടികള്‍ കടയില്‍ നിന്ന് കണ്ടെടുത്തു. വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ ഇവ കണ്ടെടുത്ത് പിടിച്ചെടുക്കുകയായിരുന്നു.

ഉപഭോക്താവില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടക്കെതിരായ നടപടി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

നേരത്തെ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറില്‍ എത്തിയിരുന്നു. എന്നാല്‍ കുവൈത്ത് ഇപ്പോഴും ഇസ്രയേലിനെതിരായ നിലപാടില്‍ തന്നെ നില്‍ക്കുന്നു. ഖത്തറും ഇസ്രയേലിനെതിരെ ശക്തമായി നിലകൊണ്ട രാജ്യമാണ്.

web desk 1: