X
    Categories: Newsworld

കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട 2020 ലെ പാർലമെന്റ് പിരിച്ചുവിടുന്നതായി കിരീടാവകാശി പ്രഖ്യാപിച്ചു

മുഷ്താഖ് ടി.നിറമരുതൂർ

കുവൈത്ത് സിറ്റി:

ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് 2020 ലെ ദേശീയ അസംബ്ലി പിരിച്ചുവിടുമെന്ന് കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് പ്രഖ്യാപിച്ചു. വിശുദ്ധ റമദാനിലെ അവസാന പത്തിൽ കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് നടത്തിയ അമീറിന്റെ പ്രസംഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് ഭരണഘടനാ കോടതി പുനഃസ്ഥാപിച്ച 2020 ലെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നുവെന്നും വരും മാസങ്ങളിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെടുമെന്നും പ്രസംഗത്തിൽ പറഞ്ഞു. പിരിച്ചുവിടലിനുള്ള കാരണങ്ങൾ വ്യക്തമാക്കുന്ന ഒരു ഉത്തരവിലൂടെ അമീറിന് ദേശീയ അസംബ്ലി പിരിച്ചുവിടാമെന്നും ആർട്ടിക്കിൾ 107 പറയുന്നു. പിരിച്ചുവിട്ട തീയതി മുതൽ രണ്ട് മാസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ പുതിയ പാർലമെന്റിനുള്ള തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് നിയമം.

കഴിഞ്ഞ മാസമാണ് കുവൈത്തിൽ 2022 ൽ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കി പാർലമെന്റ് പിരിച്ചുവിട്ടു കൊണ്ട് 2020 ലെ പാർലമെന്റ് പുനഃസ്ഥാപിച്ച് കുവൈത്ത് കോടതി വിധി പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ അംഗങ്ങൾ 50ൽ 28 സീറ്റുകളോടെയാണ് പാർലമെന്റിൽ ഭൂരിപക്ഷം നേടിയത്.

Chandrika Web: