X
    Categories: CultureNewsViews

തൊഴിലില്ലായ്മക്ക് കാരണം ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യതയില്ലാത്തത്: കേന്ദ്ര തൊഴില്‍മന്ത്രി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തതാണ് നിലവിലെ തൊഴില്‍ രംഗത്തെ പ്രശ്‌നമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാഗ്വാര്‍. ലക്‌നൗവില്‍ മോദി സര്‍ക്കാരിന്റെ നൂറ് ദിവസാഘോഷങ്ങള്‍ നടക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.രാജ്യത്ത് തൊഴില്‍ അവസരങ്ങളുടെ കുറവില്ല. തൊഴില്‍ മന്ത്രാലയം ഇക്കാര്യം നിരന്തരം പരിശോധിക്കാരുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഉ്‌ദ്യോഗം ആവശ്യപ്പെടുന്ന യോഗ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇല്ലെന്ന പരാതികളാണ് തൊഴില്‍ ദാതാക്കള്‍ ഉന്നയിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്ത് മോദി സര്‍ക്കാര്‍ വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധിയാണ് തൊഴില്‍ നഷ്ടത്തിന് കാരണം. ഉത്തരേന്ത്യക്കാരെ അപമാനിച്ച് അതില്‍ നിന്ന് മന്ത്രിക്ക് രക്ഷപ്പെടാനാകില്ലെന്നും പ്രിയങ്കഗാന്ധി പറഞ്ഞു. പ്രസ്താവന വിവാദമയാതോടെ താന്‍ പറഞ്ഞത് വ്യത്യസ്ത സാഹചര്യത്തിലാണെന്നും ഉ്‌ദ്യോഗാര്‍ഥികളുടെ തൊഴില്‍ നൈപുണ്യതക്കായി സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വികസനമന്ത്രാലയം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ന്യായീകരിച്ചു.

രാജ്യത്തെ തൊഴില്ലായ് നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും ജി.ഡി.പി അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞതിനും സര്‍ക്കാര്‍ രൂക്ഷമായ വിമര്‍ശനം നേരിടുമ്പോാഴാണ് ഉദ്യോഗാര്‍ത്ഥികളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനുള്ള മന്ത്രിയുടെ ശ്രമം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: