X

കഴിഞ്ഞ വര്‍ഷം ഗോള്‍ഡന്‍ വിസ അനുവദിച്ചത് 79,617 പേര്‍ക്ക്

അബുദാബി: കഴിഞ്ഞ വര്‍ഷം 79,617പേര്‍ക്ക്‌ ഗോള്‍ഡന്‍ വിസ അനുവദിച്ചതായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ്‌ ഓഫ്‌ റസിഡന്‍സി ആന്റ്‌ ഫോറിനേഴ്‌സ്‌ അഫയേഴ്‌സ്‌ അറിയിപ്പില്‍ വ്യക്തമാക്കി.

2021ല്‍ 47,150 പേര്‍ക്കാണ്‌ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നത്‌. ഗോള്‍ഡന്‍ വിസ കൂടുതല്‍ പേര്‍ക്ക്‌ ലഭിക്കുന്ന തരത്തില്‍ അധകൃതര്‍ ഊദാരത പ്രഖ്യാപിച്ചിരുന്നു.

ഉന്നത രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരും ഉയര്‍ന്ന പ്രൊഫഷണലിലുള്ളവര്‍ക്കുംപുറമെ ഉയര്‍ന്ന മാര്‍ക്ക്‌നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്‌.

ഗോള്‍ഡന്‍ വിസയുള്ളവര്‍ക്ക്‌ മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യുന്നതുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാണ്‌.

ദുബായിൽ മാത്രം വിവിധ വിഭാഗങ്ങളിലായി ഇതുവരെ 151,666 ഗോൾഡൻ വിസ അനുവദിച്ചിട്ടുണ്ട്

webdesk13: