കോട്ടയം: കോണ്‍ഗ്രസിന്റെ നിയമസഭാ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ലതിക സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കും. നാട്ടുകാരുടെയും പ്രവര്‍ത്തകരുടെയും താത്പര്യം മാനിച്ചാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. വൈകിട്ട് ഏറ്റുമാനൂരില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് അവര്‍ മത്സരതീരുമാനം പ്രഖ്യാപിച്ചത്.