മലപ്പുറം: ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെടി ജലീലിന്റെ വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തോറ്റു.

മലപ്പുറത്ത് 94 ഗ്രാമപഞ്ചായത്തുകളില്‍ 34 ഇടത്ത് യുഡിഎഫ് മുമ്പിലാണ്. എട്ടിടത്ത് മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 15 ബ്ലോക് പഞ്ചായത്തില്‍ നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.

12 മുനിസിപ്പാലിറ്റികളില്‍ പത്തിടത്തും യുഡിഎഫ് മുമ്പില്‍ നില്‍ക്കുകയാണ്. ഒരിടത്ത് എല്‍ഡിഎഫ് മുമ്പിട്ടു നില്‍ക്കുന്നു.