kerala
സമ്പത്ത് കൂട്ടിവെച്ചവരെ ചവിട്ടിത്തള്ളണം: സി.പിഎമ്മിനെതിരെ ഇടതുപക്ഷ ചിന്തകന്‍ ജി. ശക്തിധരന്
ലോകത്തെവിടെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുതിയ സെക്രട്ടറിമാര്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയിലെ വിഴുപ്പുകള്‍ വലിച്ചു പുറത്തിട്ട് തിരുത്തലുകള്‍ നടത്താറുണ്ട്. അതില്‍ തിരുത്തല്‍ പ്രഹസനം നടത്തിയ മഹാനായ നേതാവാണ് പഴയ സോവിയറ്റ് യൂണിയനിലെ ഗോര്‍ബച്ചേവ്.

സിപിഎമ്മിനെ ദുഷിപ്പിക്കുന്ന പ്രവണതകളെ പാര്‍ട്ടി തന്നെ സ്വയം വിമര്‍ശനപരമായി പരിശോധിക്കുന്ന ഘട്ടമെത്തിയെന്നത് ശ്രദ്ധേയമാണ്. മുമ്പും ഇതിനേക്കാള്‍ കഠിനമായ തെറ്റുതിരുത്തല്‍ രേഖകള്‍ കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല.അതിന് കാരണം തിരുത്തേണ്ട തെറ്റുകള്‍ കൂമ്പാരം കൂടിക്കിടക്കുന്നത് പോളിറ്റ് ബ്യുറോ തലം മുതലായിരുന്നു.ആ രേഖയുടെ വക്കില്‍ തൊടാന്‍ പോലും അതുകൊണ്ട് കഴിഞ്ഞില്ല. ഇപ്പോള്‍ ആകട്ടെ ദുഷിക്കാന്‍ മിച്ചം ഒന്നുമില്ലാത്ത ഘട്ടം വരെയെത്തി. അപ്പോഴാണ് സഖാവ് എം വി ഗോവിന്ദന് ഒരു പുതിയ ഉള്‍വിളി.
പല ഉന്നത നേതാക്കളുടെയും കുടുംബത്തിലേക്ക് എത്തി നോക്കിയാല്‍ കടുംവെട്ടാണ് നടക്കുന്നത്. ഇനി ഭരണം കിട്ടാന്‍ അവസരമുണ്ടാകുമോ എന്ന ഭയം കൊണ്ടാണ് പലരും കിട്ടാവുന്നതെല്ലാം മാന്തിയും ചോര്‍ത്തിയും ഒതുക്കിയും വലിച്ചു വാരുന്നത്. അടുത്ത ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ പഠനം കഴിഞ്ഞു ഇറങ്ങുന്ന ബന്ധുക്കള്‍ക്ക് എന്തൊക്കെ തരപ്പെടുത്തിയെടുക്കാന്‍ പറ്റും എന്ന ചിന്തയിലാണ് പലരും. എത്ര ദീര്‍ഘദൃഷ്ടിയുള്ളവരാണ് അവര്‍ എന്ന് മനസ്സിലാക്കാമല്ലോ.
ലോകത്തെവിടെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുതിയ സെക്രട്ടറിമാര്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയിലെ വിഴുപ്പുകള്‍ വലിച്ചു പുറത്തിട്ട് തിരുത്തലുകള്‍ നടത്താറുണ്ട്. അതില്‍ തിരുത്തല്‍ പ്രഹസനം നടത്തിയ മഹാനായ നേതാവാണ് പഴയ സോവിയറ്റ് യൂണിയനിലെ ഗോര്‍ബച്ചേവ്. അദ്ദേഹത്തിന്റെ ‘പെരിസ്ട്രോയിക്ക’യുടെയും ‘ഗ്ലാസ്നോസ്റ്റിന്റെ’യും കൈമുദ്രകള്‍ ഭൂഗോളം മുഴുവന്‍ പരത്തിയത് അമേരിക്കന്‍ സാമ്രാജ്യത്വം ആയിരുന്നു. അദ്ദേഹത്തിന് സാമ്രാജ്യത്വം ഒരു ജോലിമാത്രമേ ചെയ്യാന്‍ ഏല്‍പ്പിച്ചുള്ളൂ. അതു മാത്രമേ അദ്ദേഹത്തിന് ചെയ്യാന്‍ ബാക്കിയുണ്ടായുള്ളൂ. കയ്യിലുള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് ഭരണമാറ്റം രക്ത രഹിതമാക്കാന്‍ പുതിയ പോളിറ്റ് ബ്യുറോ നിര്‍മ്മാണം എങ്ങനെയാവണം എന്നതിലുള്ള വഴികള്‍ കണ്ടെത്തുക. ആ കുറിപ്പടി ഗോര്‍ബച്ചേവ് അതേപടി പാലിച്ചു. പ്രായാധിക്ക്യം,ആരോഗ്യ സ്ഥിതി, ശാരീരിക അവശത തുടങ്ങിയവയുടെ പേരില്‍ താനൊഴികെയുള്ള മുഴുവന്‍ പിബി അംഗങ്ങളെയും പിബി യില്‍ നിന്നും ഒഴിവാക്കി. അങ്ങിനെ ചരിത്രത്തില്‍ നിന്ന് ഒരു മഹാസൗധം കടപുഴക്കി.
അമേരിക്കയാണ് പുതിയ മാറ്റത്തിന്റെ ഉറവിടം എന്ന് ഗോര്‍ബച്ചേവിന്റെ ശിങ്കിടികളായി സ്ഥാനം നേടിയ പിബി അംഗങ്ങളില്‍ ന്യുനപക്ഷം തിരിച്ചറിഞ്ഞു പ്രതികരിച്ചെങ്കിലും. അമേരിക്കയുടെ പിന്‍ബലത്തില്‍ ഗോര്‍ബച്ചേവിന് അത് അടിച്ചമര്‍ത്താന്‍ കഴിഞ്ഞു. ലോകത്തു സോവിയറ്റ് യൂണിയണനെപ്പോലെ ഒരു മഹാശക്തി ഇല്ലാതിരിക്കുന്നതാണ് മനുഷ്യരാശിക്ക് നല്ലതെന്ന് ചിന്തിപ്പിക്കുന്ന തരത്തിലേക്ക് അമേരിക്കയുടെ പ്രചാരണം എത്തുകയും ചെയ്തു. സോവിയറ്റ് യൂണിയന് ഇല്ലാതായത് കൊണ്ട് സമൂഹത്തിന് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് ചോദിച്ചാല്‍ ഉത്തരം പഴയ ഉമ്മാക്കി കഥകളുടെ ആവര്‍ത്തനം മാത്രവും. മാര്‍ക്സിസം ജന്മം കൊണ്ട നാള് മുതലുള്ള പഴിപറച്ചിലാണ് ബുദ്ധിരാക്ഷസന്മാര്ക്ക്.
പക്ഷെ സോവിയറ്റ് ഇതര നാടുകളിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് എങ്ങിനെ പാര്‍ട്ടിയുടെ അകക്കാമ്പ് ചോര്‍ത്തിക്കളയാമെന്നും പാര്‍ട്ടിയെകിഴ്പ്പെടുത്താം എന്നും എന്തൊക്കെ വഴിയിലൂടെ നേതൃത്വം പിടിച്ചെടുക്കാം എന്നും ലോകമെമ്പാടുമുള്ള കമ്മ്യുണിസ്റ്റ് പ്രതിവിപ്ലവകാരികള്‍ക്ക് അതൊരു പാഠപുസ്തകമായി. കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ അവശേഷിക്കുന്ന നാടുകളില്‍ ഇപ്പോള്‍ പടര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന ജീര്‍ണ്ണതക്കും അപചയത്തിനും ആക്കം കൂട്ടുന്നതാണ് ആ പാഠപുസ്തകങ്ങളിലെ അധ്യായങ്ങള്‍. ഗ്രൗണ്ടിലെ സ്ഥിതിഗതി ഈ പ്രസ്ഥാനത്തെ കടപുഴക്കാന്‍ എത്രത്തോളം പാകമായി എന്ന് തിരിച്ചറിയാനുള്ള നിരീക്ഷണമാണ് മാധ്യമ മേലങ്കി അണിഞ്ഞു ചില അമേരിക്കന്‍ വിദഗ്ദര്‍ കേരളം സന്ദര്‍ശിച്ചതും ചിലര്‍ക്ക് നീണ്ട കൂടിക്കാഴ്ചയ്ക്കു അവസരമൊരുക്കിയതും. അതിന്റെ പെരുംതച്ചന്മാര് ഇന്ത്യയിലെ പാര്‍ട്ടിയില്‍ ഏതു തലം വരെ എന്ന് നേതാക്കള്‍ക്ക് തന്നെ അറിയാം.
ഞാനും എന്റെ ബോധ്യത്തില്‍ നിന്ന് പ്രതിപക്ഷ ബഹുമാനത്തോടെ പലവട്ടം ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആദ്യം എന്റെ പേര് അതോടെ ‘ഊള’ എന്ന് മാറ്റി. പിന്നെ എന്റെ കുടുംബാംഗങ്ങള്‍ക്കു നേരെ പുലഭ്യം. അതും കടന്ന് എന്റെ വീട്ടിലെ ഫോണ്‍ എടുത്താല്‍ ചര്‍ദ്ദി തോന്നുന്ന തെറിവിളി . സഹികെട്ട് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. അവര്‍ ഒരു നടപടിയും സ്വീകരിക്കാതെ സൈബര്‍ സെല്ലിലേക്ക് പൊയ്ക്കോളാന്‍ കല്പ്പിച്ചു. അവിടെയും പരാതികൊടുത്തു. എന്നിട്ടും ഒരു ഫലമില്ല. ഈ ദുരനുഭവമുള്ള നൂറുകണക്കിന് സാധാരണക്കാരായ കമ്മ്യുണിസ്റ്റുകാര്‍ ഉണ്ടാകും. അവരാണ് സഖാവ് എം വി ഗോവിന്ദന്റെ സ്വയം വിമര്‍ശനത്തില്‍ കാത് കൂര്‍പ്പിക്കുന്നത്.
കഴിഞ്ഞ നവംബറില്‍ ആദ്യം എന്നോടൊപ്പം ദീര്‍കാലം പ്രവര്‍ത്തിച്ച ഞാന്‍ ആദരിക്കുന്ന കോഴിക്കോടന്‍ സഖാവ് എഴുതിയത് ‘നിങ്ങള്‍ക്ക് വട്ടായോ’ എന്നാണ് എനിക്ക് വട്ടുപിടിക്കണമത്രേ തലസ്ഥാനത്തെ സഹോദര തുല്യനായ മറ്റൊരു സഖാവ് സെപ്റ്റംബര്‍ അവസാനം എഴുതിയത് കോണ്‍ഗ്രസിനും ബിജെപിക്കും ലാഭം ഉണ്ടാക്കാന്‍ ഞാന്‍ എഴുതുന്നു എന്നാണ് തെറിപ്രയോഗങ്ങള്‍ അച്ചടിക്കാന്‍ കൊള്ളാത്തത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല. എന്റെ ഒരുവയസുള്ള പേരക്കുട്ടിയെക്കുറിച്ചു എഴുതിയ അസഭ്യം ഞാന്‍ പല പിബി അംഗത്തിനും അയച്ചുകൊടുത്തു. ചിലര്‍ മുദ്രകാട്ടി കണ്ണീര് വാര്‍ത്തു. ആ പോസ്റ്റിട്ട രാക്ഷസനെ ഭൂമിയിലേക്ക് ഇറക്കിവിട്ട ഗര്‍ഭപാത്രം തേടി കുറെ അലഞ്ഞു. പക്ഷെ ഒരു ഡിഎന്‍എ ടെസ്റ്റും അതില്‍ വിജയിക്കില്ല എന്ന് മനസിലായി. അതിപ്പോഴും പല റീലുകളില്‍ ഓടിക്കൊണ്ടിരിക്കുകയാകും. മാര്‍ക്സിന്റെ, ഏംഗല്‍സിന്റെ, ലെനിന്റെ, സ്റ്റാലിന്റെ, മാവോയുടെ, ചെഗുവേരയുടെ പേരില്‍… അവന്റെ പോസ്റ്റ് വായിച്ചാല്‍ ആ ഗര്‍ഭപാത്രം നിറയെ തുളവീണിരിക്കാനാണ് സാധ്യത. പക്ഷെ ഇതുപോലുള്ള എമ്പോക്കികള് അതും കുത്തിക്കെട്ടും.
സഖാവ് എം വി ഗോവിന്ദന് ചങ്കൂറ്റമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പാര്‍ട്ടിയുടെ ആസ്ഥാനങ്ങളില്‍ വിഹരിക്കുന്ന ഈ തെമ്മാടികൂട്ടങ്ങളെ കാലെടുത്ത് ഉയര്‍ത്തി ചവിട്ടി വാ പിളര്‍ത്തുകയാണ്. ആ രാക്ഷസന്മാരുടെ നിലവിളി കേരളം കേള്‍ക്കണം. കേള്‍പ്പിക്കണം. പാര്‍ട്ടിയുടെ ആശയങ്ങളോട് മരണം വരെ ആഭിമുഖ്യം പുലര്‍ത്തുന്നവരെ പല ബ്രാന്‍ഡുകളുടെ കരിമുദ്ര നല്കി അധിക്ഷേപിച്ചു പല തരികിട കച്ചവടം ചെയ്തു സമ്പത്തു കൂട്ടിവെച്ചിരിക്കുന്നവരെ അവര്‍ കിടക്കേണ്ട അഴുക്കുചാലില്‍ തള്ളണം. അപ്പോഴേ കേരളം ബംഗാളാകാതിരിക്കൂ.
kerala
മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.

മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിന്റെ ബന്ധു കസ്റ്റഡിയില്‍. കുട്ടി ശാരീരകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിതാവിന്റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.
രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അങ്കണവാടിയില്‍ നിന്ന് കൂട്ടിവരുമ്പോള്‍ കുട്ടിയെ ബസില്‍ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നല്‍കിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടര്‍ന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
kerala
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത; നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടികാഴ്ച്ച നടത്തി സമദാനി
കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്. വിവധയിടങ്ങളില്‍ ദേശീയപാത തകര്‍ന്നതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ അശാസ്ത്രീയതയാണ് പാതകള്‍ തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
kerala
വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി
ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്.

കോഴിക്കോട് വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഇന്ന് വൈകിട്ടോടെയാണ് ഇര്ഫാന്, റിഹാന്, അജ്മല്‍ എന്നിവര്‍ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് ചില്‍ഡ്രസ് ഹോമില്‍ നിന്നും കടന്നുകളഞ്ഞത്. താമരശ്ശേരി ഭാഗത്തേക്ക് ആണ് കുട്ടികള്‍ കടന്നതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
kerala6 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം