തിരുവനന്തപുരം: പ്രളയക്കെടുതിക്കു പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. മൂന്നു ദിവസത്തിനിടെ 22 പേര്‍ മരിച്ചു. ഇതേത്തുടര്‍ന്ന് 13 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തൃശൂരില്‍ ഇന്നു രാവിലെ എലിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുളങ്കുന്നത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കോടാലി സ്വദേശി സിനേഷാണ് മരിച്ചത്.

സംസ്ഥാനത്തുടനീളം 41 മരണം എലിപ്പനി മൂലമാണെന്നാണ് സംശയം. കോഴിക്കോട് 11, മലപ്പുറം 10, പാലക്കാട് അഞ്ച്, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്ന്, തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ രണ്ടും ആലപ്പുഴയില്‍ ഒരാള്‍ക്കും എലിപ്പനി ബാധയെത്തുടര്‍ന്ന് മരിച്ചതായാണ് റിപ്പോര്‍ട്ട്.

ആഗസ്ത് ഒന്നു മുതല്‍ ഇന്നലെ വരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മാത്രം 269 പേര്‍ എലിപ്പനിക്ക് ചികിത്സ തേടി.