X
    Categories: MoreViews

111 യാത്രക്കാരുമായി ലിബിയല്‍ വിമാനം റാഞ്ചി

മാള്‍ട്ട: 111 യാത്രക്കാരുമായി പറന്ന് ലിബിയന്‍ വിമാനം റാഞ്ചി. സാഭയില്‍നിന്ന് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോയ അഫ്രിഖിയ എയര്‍വേയ്‌സിന്റെ എ320 വിമാനമാണ് റാഞ്ചിയത്. ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനം തട്ടികൊണ്ടുപോയി ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയിലിറക്കിയെന്നാണ് വിവരം.

വിമാനം മാള്‍ട്ടയിലെ വിമാനത്താവളത്തില്‍ ഇറക്കിയ വിവരം മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

പ്രാദേശിക സമയം പകല്‍ 11.32നാണ് റാഞ്ചിയ വിമാനം മാള്‍ട്ടയില്‍ ഇറക്കിയത്. യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും എല്ലാവിധ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്തില്‍ 82 പുരുഷന്മാരും 28 സ്്ത്രീകളും ഒരു കുഞ്ഞുമടക്കം 111 പേരുണ്ടെന്നും മാള്‍ട്ട പ്രധാനമന്ത്രി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ലിബിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് അഫ്രിഖിയ എയര്‍വേയ്‌സ്. വിമാനം റാഞ്ചിയവരുടെ ആവശ്യങ്ങള്‍ എന്താണെന്ന് വ്യക്തമല്ല. അതേസമയം രണ്ടുപേരാണ് റാഞ്ചല്‍ സംഘത്തിലുള്ളതെന്നാണ് പ്രാഥമിക വിവരം. അക്രമികളുടെ പക്കല്‍ ഗ്രനേഡുണ്ടെന്ന ഭീഷണിയും പുറത്തുവിട്ടിട്ടുണ്ട്.

പ്രാദേശിക സമയം രാവിലെ 10.10 ന് സേബയില്‍ നിന്ന് പുറപ്പെട്ട ഈ വിമാനം 11.20ന് ട്രിപ്പോളിയിറങ്ങേണ്ടതായിരുന്നു. മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് ദ്വീപുകളുള്‍പ്പെട്ട ഒരു ദ്വീപസമൂഹമാണ് മാള്‍ട്ട. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യമാണ്.

chandrika: