Connect with us

Culture

എംബാപ്പെ വരുന്നു; സാംപോളിയാണ് വില്ലന്‍

Published

on

മോസ്‌കോ ലൈറ്റ്‌സ് (16)
കമാലു

അര്‍ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന പേര് ഹെഡ് കോച്ച് ജോര്‍ജ്് സാംപോളി. നാല് മല്‍സരങ്ങള്‍ മെസിയും സംഘവും ലോകകപ്പില്‍ കളിച്ചു. നാലിലും കോച്ചിന്റെ മണ്ടത്തരങ്ങളാണ് പകല്‍ പോലെ മുഴച്ചുനിന്നത്.
ടീമിന് വേണ്ടി ആദ്യ ഇലവനെ തീരുമാനിക്കുന്നതിന് പകരം അര്‍ജന്റീനിയന്‍ ഫുട്‌ബോല്‍ ഫെഡറേഷന് വേണ്ട ടീമിനെ തിരുമാനിക്കുന്ന കോച്ചിനെ താരങ്ങള്‍ക്കു വേണ്ട-ഫെഡറേഷന് മാത്രം മതി. മെസിയാണ് ടീമിന്റെ നായകന്‍-പക്ഷേ അദ്ദേഹം സ്വതവേ അന്തര്‍മുഖനായത് കൊണ്ട് നായകന്റെ റോളും, സാംപോളി തന്നെ ഏറ്റെടുത്തു. ആദ്യ ഇലവനെ നിശ്ചയിക്കുന്ന കാര്യത്തില്‍ പോലും മെസിക്ക് റോളില്ലാതെയായി. തനിക്ക് വേണ്ട താരങ്ങളെക്കുറിച്ച് ശക്തമായി വാദിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
ഫലമോ-നാണക്കേടുമായി ടീം മടങ്ങി. ഫ്രാന്‍സിനെതിരായ തോല്‍വി മാത്രമായിരുന്നില്ല ടീമിന്റെ പ്രശ്‌നം. നൈജീരിയക്കെതിരായി ജയിച്ച ഏക മല്‍സരത്തിലും പ്രശ്‌നങ്ങള്‍ ധാരാളമായിരുന്നു. പക്ഷേ അന്ന് ജയിച്ചുവെന്ന് മാത്രം. ഗോള്‍കീപ്പറും പ്രതിരോധവുമായിരുന്നു ടീമിന്റെ ദുര്‍ബല കണ്ണി. റാമിറെ എന്ന ഫസ്റ്റ് ചോയിസ് ഗോള്‍ക്കീപ്പര്‍ ടീമിന് പുറത്തായതിന് കാരണം കോച്ചായിരുന്നു. പരുക്ക് കാരണം ലോകകപ്പ് ക്യാമ്പിലെത്താന്‍ അഞ്ച് ദിവസത്തെ അവധി ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയില്ല.
ഫലമോ ലോകത്തിലെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാള്‍ പുറത്ത്. പകരമെടുത്തവരാവട്ടെ ശരാശരിക്കാര്‍. പിന്‍നിരയില്‍ എല്ലാവരും വെറ്ററന്മാരാണ്. അവരില്‍ പ്രധാനി മഷരാനോയായിരുന്നു. പക്ഷേ സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോള്‍ കോച്ച്് മഷരാനേക്ക് നല്‍കിയില്ല. പകരം ഓട്ടോമെന്‍ഡിയെ രംഗത്തിറക്കി. മധ്യനിരയില്‍ എവര്‍ ബനേഗയും എയ്ഞ്ചലോ ഡി മരിയയും കോച്ചിന്റെ ആദ്യ സൂത്രവാക്യത്തിലുണ്ടായിരുന്നില്ല. പക്ഷേ രണ്ടാം കളിയില്‍ ക്രൊയേഷ്യയോട് തോറ്റതോടെ ഇവരെ അദ്ദേഹം രംഗത്തിറക്കാന്‍ നിര്‍ബന്ധിതനായി. മധ്യനിരയില്‍ കോച്ച് സ്ഥിരമായി കളിപ്പിച്ചത് എന്‍സോ പെരസിനെയായിരുന്നു. ഈ പെരസ് ആദ്യം ടീമിലുണ്ടായിരുന്നില്ല. ലാന്‍സിനി എന്ന വിശ്വസത്‌നായ മധ്യനിരക്കാരന്‍ പരുക്കുമായി അവസാന നിമിഷം ടീമില്‍ നിന്ന് പുറത്തായപ്പോഴാണ് പെരസിനെ വിളിക്കുന്നത്. പെരസിന് എല്ലാ അവസരവും നല്‍കിയപ്പോള്‍ പൗളോ ഡിബാലെയിലെ മുന്‍നിരക്കാരന് അവസരം നല്‍കിയില്ല. മെസിയോളം പ്രതിഭയുണ്ട് ഡിബാലെക്ക്, പക്ഷേ ബെഞ്ചിലെ കാഴ്ച്ചക്കാരന്‍. ഫ്രാന്‍സിനെതിരെ അര്‍ജന്റീന എങ്ങനെ മൂന്ന് ഗോള്‍ നേടി-അതാണ് അല്‍ഭുതം. പക്ഷേ എല്ലാവരും കലവറയില്ലാതെ സമ്മതിക്കുന്ന ഒരു സത്യമുണ്ട്-ഈ അര്‍ജന്റീന ക്വാര്‍ട്ടര്‍ പോയിട്ട്് പ്രി ക്വാര്‍ട്ടര്‍ പോലും അര്‍ഹിച്ചിരുന്നില്ല.

എംബാപ്പെ വരുന്നു

അര്‍ജന്റീനക്കെതിരെ രണ്ട് ഗോളുകള്‍. രണ്ടും സുന്ദരം. വേഗതയും കൗശലവും ഒത്തിണങ്ങിയ മാജിക്. സിദാന്‍ പറഞ്ഞതാണ് സത്യം-എംബാപ്പെ കേമനാണ്. അവനെ സൂക്ഷിക്കണം. ഫ്രഞ്ച് കോച്ച് ദീദിയര്‍ ദെഷാംപ്‌സ് തന്റെ വജ്രായുധമായി പ്രഖ്യാപിച്ചത് എംബാപ്പെയെയായിരുന്നു-ലോകകപ്പിന് മുമ്പ് തന്നെ. മൊണോക്കോയില്‍ നിന്നും ഒരു വര്‍ഷ ലോണിന് പി.എസ്.ജി റാഞ്ചിയ താരമാണ് എംബാപ്പെ. ഈ താരത്തെ റയല്‍ മാഡ്രിഡ് പോലെ ഒരു ക്ലബ് നോട്ടമിട്ടത് വെറുതെയല്ലല്ലോ… അത്തരത്തില്‍ ഒരാളെ മാര്‍ക്ക് ചെയ്യുന്നതില്‍ അര്‍ജന്റീനക്കാര്‍ ദുരന്തമായി മാറി. പത്താം നമ്പറുകാരന്റെ കടന്നു കയറ്റത്തില്‍ ഓട്ടോമന്‍ഡിയും സംഘവും കിളവന്മാരായി പോയി. സൂക്ഷിക്കണം ഈ താരത്തെയെന്ന് ഇപ്പോള്‍ പറയുന്നത് ഉറുഗ്വേയാണ്. കാരണം അവരാണ് ഇനി ഫ്രാന്‍സിന് മുന്നില്‍.

നോ മെസി നോ ക്രിസ്റ്റ്യാനോ

ലോകകപ്പ് പോലെ വലിയ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമര്‍ എന്ന് പറഞ്ഞാല്‍ അത് സൂപ്പര്‍ താരങ്ങള്‍ തന്നെ. പക്ഷേ ഈ ലോകകപ്പിലെ രണ്ട് മെഗാ താരങ്ങള്‍ മണിക്കൂറുകളുടെ വിത്യാസത്തി ല്‍ ലോകകപ്പില്‍ നിന്നും പുറത്തായിരിക്കുന്നു. ഫ്രാന്‍സിനോട് 4-3ന് തകര്‍ന്ന് അര്‍ജന്റീന മടങ്ങുമ്പോള്‍ മെസിയെയും ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ മടങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയുമാണ് നഷ്ടമായിരിക്കുന്നത്.ഗ്ലാമര്‍ ഒറ്റയടിക്ക്് കുറഞ്ഞിരിക്കുന്നു ലോകകപ്പിന്. ഇനി നെയ്മര്‍, കിലിയന്‍ എംബാപ്പെ, എഡ്ഗാര്‍ കവാനി, റുമേലു ലുക്കാക്കു, ഏദന്‍ ഹസാഡ്, ഹാരി കെയിന്‍ തുടങ്ങിയവരിലാണ് ആരാധക പ്രതീക്ഷകള്‍. മെസിയായിരുന്നു ലോകകപ്പിലെ ജനപ്രിയന്‍. എവിടെയും മെസിയും മെസിക്കാരും. പക്ഷേ ഒരു ചലനമുണ്ടാക്കാന്‍ നാലാം ലോകകപ്പ് കളിച്ച താരത്തിനായില്ല. നൈജീരിയക്കെതിരെ നേടിയ ആ ഗോള്‍ മാത്രമുണ്ട് ഓര്‍മകളില്‍. പിന്നെ ഒരു കാര്‍ഡും നഷ്ടമാക്കിയ പെനാല്‍ട്ടിയും. ക്രിസ്റ്റ്യാനോ പക്ഷേ ചലനമുണ്ടാക്കി. ആദ്യ മല്‍സരത്തില്‍ തന്നെ ഹാട്രിക്ക്. രണ്ടാം മല്‍സരത്തിലും ഗോള്‍, പെനാല്‍ട്ടിയും പാഴാക്കി. മൂന്നാം മല്‍സരത്തില്‍ മഞ്ഞക്കാര്‍ഡ്. നാലാം മല്‍സരത്തില്‍ കടുത്ത മാര്‍ക്കിങില്‍ ഉഴറുകയും ചെയ്തു. കേവലം സൂപ്പര്‍ താരങ്ങളല്ല മെസിയും സി.ആര്‍ സെവനും-രണ്ട് പ്രസ്ഥാനങ്ങളാണ്. കളിയുടെ സമവാക്യങ്ങളെ സമ്മോഹനമായി മൈതാനത്ത് ആലേഖനം ചെയ്യുന്നവര്‍. അവരുടെ കാലുകളില്‍ പന്ത് ലഭിക്കുമ്പോള്‍ അറിയാതെ ഗ്യാലറി ഉണരും. ആ ഉണര്‍ച്ചയിലാണ് കാല്‍പ്പന്തിലെ വായു ഹൃദയത്തിലേക്ക് പ്രവേശിക്കുക. പക്ഷേ എല്ലായ്‌പ്പോഴും ഒരാള്‍ തന്നെ ജയിക്കില്ലല്ലോ… ഇത്തവണ ബാലന്‍ഡിയോര്‍ ആര്‍ക്കാണ്…? രണ്ട് പേര്‍ക്കും ലോകകപ്പ് വിലാസം എന്തായാലും ഇല്ല.

വയസനല്ല തബരസ്

വടിയും കുത്തിപ്പിടിച്ച് ഒരു കോച്ച്. ഓസ്‌ക്കാര്‍ തബരസ്… എത്ര കാലമായി ഇദ്ദേഹത്തെ കാണുന്നു. പ്രായത്തിന്റെ ശാന്തത പോലെ സമീപനത്തിലും ശാന്തന്‍. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴും തബരസ് സദാശാന്തന്‍. എന്ത് കൊണ്ട് ഈ വയസ്സനെ ഉറുഗ്വേ പൊക്കിപിടിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ സത്യം പറയാം-എഡ്ഗാര്‍ കവാനിയും, ലൂയിസ് സുവാരസുമെല്ലാം ഉള്‍പ്പെടുന്ന ഉറുഗ്വേ നിര കോച്ചിന് നല്‍കുന്ന ബഹുമാനം ചെറുതല്ല. അദ്ദേഹമാണ് ടീമിന്റെ അവസാന വാക്ക്.
ഉറുഗ്വേയും പോര്‍ച്ചുഗലും ഏറ്റുമുട്ടിയപ്പോള്‍ തബരസും അദ്ദേഹത്തെ പോലെ സീനിയറായ സാന്‍ന്റോസും തമ്മിലുളള അങ്കവുമായിരുന്നു അത്. മല്‍സരശേഷം പതിവ് പോലെ പരിശീലകര്‍ ആലിംഗനം ചെയ്തപ്പോള്‍ അവിടയെുമുണ്ടായിരുന്നു ബഹുമാനം. ഉറുഗ്വേ താരങ്ങളെല്ലാം ആദ്യം വന്ദിച്ചത് മറ്റാരെയുമായിരുന്നില്ല. അടിക്കുമോ ഈ പ്രായത്തിലും തബരസ് കപ്പ്… ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending