കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിന് എത്തിയ ധര്‍മടത്ത് യുഡിഎഫിന് ജയം. ധര്‍മടം മണ്ഡലത്തിലെ വാര്‍ഡുകളിലടക്കം യുഡിഎഫാണ് ജയിച്ചത്. മുഖ്യമന്ത്രിയെ ഇറക്കിയുള്ള പ്രചാരണം അത്ര ഏറ്റില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

ഏറെ ചര്‍ച്ചകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിനിറങ്ങിയത്. ഇക്കുറി ആദ്യഘട്ടത്തിലൊന്നും മുഖ്യമന്ത്രി പ്രചരണത്തിന് തയ്യാറായിരുന്നില്ല. പ്രചരണത്തിന്റെ അവസാന നാളുകളില്‍ പിണറായി കണ്ണൂരില്‍ മാത്രമെത്തുകയും ചെയ്തു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പില്‍ ഫലം ചെയ്തില്ല.

ധര്‍മ്മടം മണ്ഡലത്തിലെ കടമ്പൂര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മുന്നേറ്റം നേടിയത്. മുഴുപ്പിലങ്ങാട് പഞ്ചായത്തും യുഡിഎഫിനൊപ്പമാണ്. ഇവിടെ നാല് വാര്‍ഡുകളില്‍ എസ്ഡിപിഐയും മുന്നേറിയിട്ടുണ്ട്.