തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ പരാജയം സംബന്ധിച്ച് വിലയിരുത്തുന്നതിനായി യുഡിഎഫ് യോഗം ഇന്ന്. താഴെത്തട്ടില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് യുഡിഎഫ് തീരുമാനം. മുഖ്യമന്ത്രിയുടെ 22 മുതലുള്ള പര്യടനത്തിന് ബദല്‍ ജാഥയും ആലോചിക്കും.

തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസിയില്‍ തിരുത്തില്‍ നടപടികള്‍ ആരംഭിച്ചു. രാവിലെ കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗം മുല്ലപ്പളളി രാമചന്ദ്രന്‍ വിളിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലേയും പരാജയം യോഗത്തില്‍ പ്രത്യേകം വിലയിരുത്തും. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ചുമതലയുളള ജനറല്‍ സെക്രട്ടറിമാര്‍ ജില്ലകളുടെ അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തില്‍ അതൃപ്തി അറിയിച്ച് മുസ്‌ലിംലീഗ് രംഗത്തെത്തിയിരുന്നു. മുന്നണിയില്‍ മുസ്‌ലിംലീഗ് മാത്രമാണ് തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്തിയത്.