X

ലോകയുക്ത:കേരളത്തിലെ സര്‍ക്കാര്‍ ഇടതുപക്ഷമല്ല തീവ്രവലത് പക്ഷമാണ്; പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളേയും കാറ്റില്‍ പറത്തിയാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി സര്‍ക്കാര്‍ അയച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്,മന്ത്രിമാര്‍ക്കെതിരായി ലോകായുക്ത ഉത്തരവ് വന്നാല്‍ മുഖ്യമന്ത്രി ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് തീരുമാനിക്കുന്നാണ് ഭേദഗതി. ഇതോടെ ലോകയുക്തയുടെ പ്രസക്തി ഇല്ലാതാകും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരായ കേസുകള്‍ ലോകായുക്തയുടെ പരിഗണനയിലുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസുമായി ഉടന്‍ ലോകായുക്തയെ സമീപിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്നത്. ഫെബ്രുവരി പകുതിയോടെ നിയമസഭാ സമ്മേളനം ചേരാതിരിക്കെ ജനുവരി അവസാനം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ദുരൂഹമാണ്. സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്ന നയത്തിന് വിരുദ്ധമാണ് ഈ ഓര്‍ഡിനന്‍സ്. കേരളത്തിലെ സര്‍ക്കാര്‍ ഇടതുപക്ഷമല്ല തീവ്രവലത് പക്ഷമാണ് അദ്ദേഹം കുറ്റപ്പെടുത്തി.

web desk 3: