X

പൊലീസുകാര്‍ക്ക് തപാല്‍ ബാലറ്റ് കിട്ടാത്ത സംഭവം; െ്രെകംബ്രാഞ്ച് അന്വേഷിക്കുമെന്ന് ബെഹ്‌റ

തിരുവനന്തപുരം: കാസര്‍കോട് ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാര്‍ക്ക് തപാല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി െ്രെകംബ്രാഞ്ച് അന്വേഷിക്കും. െ്രെകംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുകയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കാസര്‍കോട് ബേക്കല്‍ പൊലീസ് സ്‌റ്റേഷനിലെ യുഡിഎഫ് അനുഭാവികളായ 33 പേര്‍ക്ക് ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. യുഡിഎഫ് അനുഭാവികളായ പൊലീസുകാര്‍ ജില്ലാ കലക്ടര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി.

ബേക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ ആകെ 44 പൊലീസുകാരാണ് തപാല്‍ ബാലറ്റിന് അപേക്ഷിച്ചിരുന്നത്. എന്നാല്‍, 11 പേര്‍ക്ക് മാത്രമാണ് തപാല്‍ ബാലറ്റ് കിട്ടിയത്. എസ്‌ഐ, എഎസ്‌ഐ, സീനിയര്‍ പൊലീസ് ഓഫീസര്‍, വനിതാ ഓഫീസര്‍ എന്നിവര്‍ക്കാണ് ബാലറ്റ് കിട്ടാതിരുന്നത്. തപാല്‍ വോട്ടുകളില്‍ തിരിമറി നടന്നതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പൊലീസിന്റെ തപാല്‍ വോട്ടുകളില്‍ തിരിമറി കാട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് കമാന്‍ഡോയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

chandrika: