X

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പിയുമായി സഖ്യത്തിനില്ലെന്ന് അണ്ണാ ഡി.എം.കെ

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന സൂചന നല്‍കി അണ്ണാ ഡി.എം.കെ. എല്ലാ സീറ്റിലും ഒറ്റക്കു മത്സരിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടിയെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ സ്വീകരിച്ചു കൊണ്ടുള്ള വാര്‍ത്താകുറിപ്പ് പാര്‍ട്ടി പുറത്തിറക്കി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അണ്ണാ ഡി.എം.കെ പത്രക്കുറിപ്പ് പുറത്തിറക്കിയത്.
പുതുച്ചേരിയിലെ ഒരു മണ്ഡലം ഉള്‍പ്പെടെ 40 സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. മുഴുവന്‍ മണ്ഡലങ്ങളിലേക്കും അപേക്ഷ സമര്‍പ്പിക്കാനാണ് പത്രക്കുറിപ്പിലെ നിര്‍ദേശം. ഫെബ്രുവരി നാലു മുതല്‍ പത്തുവരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. താല്‍പര്യമുള്ളവര്‍ക്ക് 25000 രൂപ കെട്ടിവെച്ചാല്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കാമെന്ന് പാര്‍ട്ടി ഉന്നതാധികാര സമിതി അധ്യക്ഷന്‍ ഒ.പനീര്‍ശെല്‍വം, ഉപാധ്യക്ഷന്‍ എടപ്പാടി പളനിസ്വാമി എന്നിവര്‍ ഒപ്പിട്ട കുറിപ്പില്‍ പറയുന്നു.

chandrika: