X

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തീയ്യതി ഇന്ന് അഞ്ചിന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയ്യതി ഇന്നു പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് 5 മണിക്ക് നടക്കും. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുശീല്‍ ചന്ദ്ര തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തും. ഇതിനോടൊപ്പം ചില സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതികളും പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം,ഒഡീഷാ എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതു കൂടാതെ രാഷ്ട്രപതി ഭരണം നിലവിലുള്ള ജമ്മു കശ്മീരിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്.

ഏപ്രില്‍ മെയ് മാസങ്ങളിലായിട്ടായിരിക്കും തെരഞ്ഞടുപ്പ് നടത്തുക. ഒന്‍പത് ഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തുമെന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. മെയ് പകുതിയോടെ ഫലപ്രഖ്യാപനം നടത്തി തെരഞ്ഞടുപ്പ് പ്രക്രിയ പൂര്‍ത്തികരിക്കാനാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

chandrika: