X

മലപ്പുറം ഐക്കരപ്പടി ടാങ്കറിൽ നിന്ന് ഗ്യാസ് ചോർച്ച; സമീപ വാസികളെ ഒഴിപ്പിക്കുന്നു

മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയില്‍ എല്‍പിജി ടാങ്കറില്‍ ചോര്‍ച്ച. കാലത്ത് 10.30 ന് വെങ്ങാവ് സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലോറിയില്‍ നിന്നാണ് ഗ്യാസ് ചോരുന്നതായി കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ വാഹന ഗതാഗതം തടഞ്ഞു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി താല്‍ക്കാലികമായി ചോര്‍ച്ച നിര്‍ത്തിയിട്ടുണ്ട്. സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

chandrika: