Connect with us

kerala

എൽ പി എസ് ടി റാങ്ക് ലിസ്റ്റ്: മലപ്പുറം ജില്ലയിൽ ഒന്നാമതായി നാജിയ കൂട്ടിലങ്ങാടി

പി.എസ്.സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലാ എൽ.പി.സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ മലപ്പുറം കൂട്ടിലങ്ങാടിയിലെ കെ.സി.ഫാത്തിമ നാജിയ ജില്ലയിൽ ഒന്നാമത്.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: പി.എസ്.സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലാ എൽ.പി.സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ മലപ്പുറം കൂട്ടിലങ്ങാടിയിലെ കെ.സി.ഫാത്തിമ നാജിയ ജില്ലയിൽ ഒന്നാമത്.
എഴുത്ത് പരീക്ഷയിൽ 80 മാർക്ക് നേടിയ നാജിയ ഇൻറർവ്യൂവിന് ലഭിച്ച മാർക്കുൾപ്പെടെ 93 മാർക്കോടെയാണ് റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയത്.

കൂട്ടിലങ്ങാടി മൊട്ടമ്മൽ കണ്ണച്ചെമ്പാട്ടിൽ കുഞ്ഞീതു എന്ന കുഞ്ഞുട്ടിയുടെയും ഫസീനയുടെയും രണ്ട് മക്കളിൽ മൂത്തവളായ നാജിയ ചെറുപ്പം മുതലെ പഠനത്തിൽ മിടുക്കിയായിരുന്നു. പ്ലസ് ടു വരെ മലപ്പുറം എം.എസ് പി ഹയർ സെക്കണ്ടറിയിലായിരുന്നു പഠനം.
തുടർന്ന് 2019 ൽ പടിഞ്ഞാറ്റുമുറി ഫസ്ഫരി ഐ.ടി ഇ യിൽ നിന്ന് മികച്ച മാർക്കോടെ ഡി.എഡ് പൂർത്തിയാക്കി.
എൽ.പി.എസ്, ടി, യു.പി.എസ്.ടി, അസിസ്റ്റൻറ് സെയിൽസ്മാൻ ,സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ഉൾപ്പെടെയുള്ള പി എസ് സി പരീക്ഷകൾ എഴുതിയതിൽ യു.പി.എസ് .ടി ഷോർട്ട് ലിസ്റ്റിലും അസിസ്റ്റൻറ് സെയിൽസ്മാൻ ,ഫീൽഡ് വർക്കർ എന്നിവയിൽ പ്രാഥമിക പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട് .ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
യു.പി.എസ്.ടി.
ഇന്റർവ്യൂ നടക്കാനിരിക്കുന്നതേയുള്ളു.

നിലവിൽ മങ്കട പള്ളിപ്പുറം ജി.യു.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപികയാണ്.

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നാസിം ഹസ്സൻ ഏക സഹോദരനാണ്.
ഭർത്താവ്: ഇ.സി.ഹാരിസ് (മദീന).
മകൾ: ഹെസ ഐറിൻ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുന്നോട്ട് കുതിച്ച് ബാലകേരളം

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതക്ക് പ്രോത്സാഹനം നല്‍കി ഏറെ ശ്രദ്ധേയമായിക്കൊണ്ടാണ് ബാലകേരളം സംഘടിപ്പിക്കുന്നത്.

Published

on

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ബാല കേരളം പദ്ധതി വിലയിരുത്താനായി കോര്‍ഡിനേറ്റേര്‍സ് പാര്‍ലിമെന്റ് കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. മലബാര്‍ മേഖലയിലെ പഞ്ചായത്ത് തലം മുതലുള്ള കോര്‍ഡിനേറ്റര്‍മാരാണ് പരിപാടിയില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതക്ക് പ്രോത്സാഹനം നല്‍കി ഏറെ ശ്രദ്ധേയമായിക്കൊണ്ടാണ് ബാലകേരളം സംഘടിപ്പിക്കുന്നത്.

വര്‍ത്തമാന കാലത്ത് നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള ഭവിഷ്യത്തുകളെ നേരിടാന്‍ വിദ്യാര്‍ത്ഥികളില്‍ ക്രിയാത്മകമായ കൂട്ടായ്മകള്‍ രൂപപ്പെടേണ്ടത് അനിവാര്യമാണെന്നും ബാലകേരളത്തിലൂടെ അത് സാധ്യമാകുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ഒക്ടോബര്‍ 1 മുതല്‍ 4 വരെ സംസ്ഥാനത്ത് ഉടനീളം ‘മാസ്സ് യൂണിറ്റ് ഫോര്‍മേഷന്‍’ എന്നപേരില്‍ ക്യാംപയിനിലൂടെ യൂണിറ്റ് രൂപീകരണം പൂര്‍ത്തിയാക്കുമെന്നും തുടര്‍ന്ന് പഞ്ചായത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന തലങ്ങളില്‍ സംഗമങ്ങള്‍ സംഘടിപ്പിച്ച് വിപുലമായ സംഘടനാ രംഗത്തേക്ക് ബാലകേരളത്തെ വിഭാവനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ജന. സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, ബാലവേദി വിംഗ് കണ്‍വീനര്‍ വിഎം റഷാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീഫ് ഷെര്‍ഷ്, വസീം മാലിക്, പി മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

kerala

നടന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ താല്‍ക്കാലിക വിലക്ക്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം.

Published

on

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അഭിമുഖത്തിനിടെ അപമാനിച്ച നടന്‍ ശ്രീനാഥ് ഭാസിക്ക് വിലക്കേര്‍പ്പെടുത്തി സിനിമ നിര്‍മാതാക്കളുടെ സംഘടന. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. നടനെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി  മാറ്റിനിര്‍ത്തുമെന്ന് സംഘടന അറിയിച്ചു.

തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചു. ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. നിലവില്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ ശ്രീനാഥ് ഭാസിയോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടും. പോലീസിന് പരാതി നല്‍കിയതിനൊപ്പം സിനിമ നിര്‍മാതാക്കളുടെ സംഘടനയ്ക്കും  യുവതി പരാതി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സംഘടന തീരുമാനമെടുത്തത്.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന കേസില്‍ കഴിഞ്ഞ ദിവസമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്.  മരട് പോലീസ് സ്‌റ്റേഷനിലായുന്നു നടന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. സ്‌റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതാണ് നടനെതിരെയുള്ള  കേസ്.

Continue Reading

kerala

പോപ്പുലര്‍ ഫ്രണ്ട് 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് തകര്‍ക്കപ്പെട്ടത്.

Published

on

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഹര്‍ത്താല്‍ പ്രഖ്യാപിച്ചരില്‍ നിന്ന് 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് തകര്‍ക്കപ്പെട്ടത്. 10 ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാന്‍ കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കിയത്.

Continue Reading

Trending