X

‘ലൂണ 25 തകർന്നു വീണ് ചന്ദ്രനിൽ ഗർത്തം രൂപപ്പെട്ടു’; ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ചന്ദ്രോപരിതലത്തില്‍ റഷ്യയുടെ ലാന്‍ഡര്‍ ദൗത്യം ‘ലൂണ 25’ ഇടിച്ചിറങ്ങിയ പ്രദേശത്ത് ഗര്‍ത്തം രൂപപ്പെട്ടതായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ. കഴിഞ്ഞ മാസമാണ് പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങിയത്. ഇതിന്റെ ആഘാതത്തില്‍ ചന്ദ്രനില്‍ 10 മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം രൂപപ്പെട്ടതായി നാസ അറിയിച്ചു.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയ ‘ലൂണ 25’ കഴിഞ്ഞ മാസം 19നാണ് നിയന്ത്രണമറ്റ് തകര്‍ന്നു വീണത്. ഇതിന്റെ ആഘാതത്തില്‍ ചന്ദ്രനില്‍ 10 മീറ്റര്‍ വ്യാസമുള്ള ഗര്‍ത്തം രൂപപ്പെട്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു.

ചന്ദ്രനില്‍ 57.865 ഡിഗ്രി തെക്കന്‍ അക്ഷാംശത്തിലും 61.360 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്കന്‍ 69.545 ഡിഗ്രി തെക്കും 43.544 ഡിഗ്രി കിഴക്കുമായാണ് പേടകം ഇടിച്ചിറങ്ങിയത് എന്നാണ് നാസയുടെ റോബോട്ടിക് ബഹിരാകാശ പേടകമായ ലൂണാര്‍ റിക്കണൈസന്‍സ് ഓര്‍ബിറ്ററിന്റെ നിഗമനം. ഈ മേഖലയില്‍ നിന്ന് 400 കിമീ അകലെയാണ് നാസ പുതിയ ഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്.

webdesk14: