കൊച്ചി: എറണാം കുളം മഹാരാജാസ് കോളേജില്‍ ചുവരെഴുത്ത് നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി എം സ്വരാജ് എംഎല്‍എ. കേരളത്തിലെ സര്‍ക്കാര്‍ മാത്രമേ മാറിയിട്ടുള്ളൂവെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ സ്വരാജ് പറഞ്ഞു.

ഇടതുസര്‍ക്കാരിന്റെ ഭരണത്തിനു കീഴില്‍ മനുഷ്യ വിരുദ്ധതയാണ് നടക്കുന്നതെന്ന പ്രചാരണങ്ങള്‍ മാധ്യമങ്ങളാണ് നടത്തുന്നത്. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. കേരളത്തിലെ സര്‍ക്കാര്‍ മാത്രമേ മാറിയിട്ടുള്ളൂ, പോലീസും സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാരൊന്നുമൊന്നും മാറിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സ്വരാജ് പറഞ്ഞു.

കോളേജില്‍ ഏതെങ്കിലും തരത്തിലുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അത് ഉനടന്‍ തന്നെ പോലീസില്‍ പരാതിപ്പെടുകയെന്നത് നല്ല പ്രിന്‍സിപ്പാളിന് ചേരുന്ന പ്രവൃത്തിയല്ല. പോലീസിന്റെ തെറ്റായ നടപടികള്‍ സര്‍ക്കാര്‍ തിരുത്തി മുന്നേറും. വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയോട് യോജിക്കുന്നില്ലെന്നും സ്വരാജ് എംഎല്‍എ വ്യക്തമാക്കി.